1470-490

ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍
സിഐടിയു ചാലക്കുടി മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു തൊഴിലാളികളുടെ അംഗത്വ വിതരണം ഉദ്ഘാടനം സിഐടിയു ഏരിയപ്രസിഡന്റ് സഖാവ് പി.എം ശ്രീധരന്‍ നിര്‍വ്വഹിക്കുന്നു
ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു ചാലക്കുടി മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു ചാലക്കുടി മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചാലക്കുടി സിപിഐഎം ഹാളില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി സഖാവ് ജി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ സിഐടിയു ഏരിയപ്രസിഡന്റ് സഖാവ് പി.എം ശ്രീധരന്‍ ഉദ്ഘാടനം
ചെയ്തു.
ബസ് ഫെഡറേഷനെ നേതൃത്വത്തില്‍ പ്രൈവറ്റ് ബസ് മേഖലയെ സംരക്ഷിക്കണമെന്നും തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ദിനംപ്രതി ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചു,15 വര്‍ഷം ആയ വാഹനങ്ങള്‍ കണ്ടം ചെയ്യുന്ന നടപടി പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചു.
പ്രൈവറ്റ് ബസ് തൊഴിലാളികള്‍ സംസ്ഥാനത്ത് പതിനെട്ടാം തീയതി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ ധാരണയും പിക്കറ്റിങ് നടത്തുന്നു.കണ്‍വെന്‍ഷന്‍ സിഐടിയു ഏരിയ പ്രസിഡന്റ് സഖാവ് പി എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.തൊഴിലാളികളുടെ അംഗത്വ വിതരണം ഉദ്ഘാടനം യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.സഖാക്കള്‍ ലിസന്‍ ജോണ്‍,ദിലീപ്.കെ.എസ്,അപ്പുക്കുട്ടന്‍ സംസാരിച്ചു.ജോണി സ്വാഗതവും പി പങ്കജാക്ഷന്‍ നന്ദിയും രേഖപ്പെടുത്തി.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790