1470-490

നഞ്ചിയമ്മ വീണ്ടും പാടുന്നു, വിനോദ് കോവൂരിനൊപ്പം

സംവിധായകൻ പ്രശാന്ത് കാനത്തൂരിനൊപ്പം നഞ്ചിയമ്മയും വിനോദ് കോവൂരും

ഫിലിം ഡെസ്ക്: അയ്യപ്പനും കോശിയും സിനിമയ്ക്ക് ശേഷം നഞ്ചിയമ്മ വീണ്ടും പാടുന്നു. വിനോദ് കോവൂരിനൊപ്പമാണ് നഞ്ചിയമ്മ പാടുന്നത്. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമാകുന്ന ‘സ്‌റ്റേഷന്‍ 5’ എന്ന ചിത്രത്തിലാണ് പാടുന്നത് . ചിത്രം പ്രദര്‍ശനത്തിന് തയാറായി.

‘ കേലേ കേല കുംബ
മൂപ്പനുക്ക് മൂന്നുകുംബ (നഞ്ചമ്മയുടെ പല്ലവി ), ഞണ്ടേ തോട്ടുവക്കിലെ
ഞണ്ടേൽ കണ്ണുവെച്ച് ( വിനോദ കോവൂരിന്റെ പല്ലവി ) എന്ന ഗാനം ഏറെ ശ്രദ്ധ നേടിയേക്കും. പ്രകാശ് മാരാരാണ് ഗാനരചന നിർവഹച്ചിരിക്കുന്നത്. സംവിധായകനായ പ്രശാന്ത് കാനത്തൂരാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ നഞ്ചിയമ്മയും വിനോദ് കോവൂരും വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ സോങ്ങും നഞ്ചിയമ്മ തന്നെയാണ് പാടിയത്.

ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ ഗെറ്റപ്പ് സ്റ്റില്‍ അണിയറക്കാര്‍ പുറത്തു വിട്ടു. ചേവമ്പായി എന്ന കരുത്തുറ്റ കഥാപാത്രമാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി എ മായയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന ‘ സ്‌റ്റേഷന്‍ 5 ‘ല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദ്, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, , ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. പ്രതാപ് നായരാണ് രചനയും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. എഡിറ്റിംങ് ഷലീഷ് ലാല്‍ നിര്‍വഹിക്കുന്നു.

Comments are closed.