1470-490

കെ.ആർ.എസ്.ഡി.എ. തലശ്ശേരി താലൂക്ക് സമ്മേളനം

തലശ്ശേരി: റവന്യൂ വകുപ്പിൽ സ്റ്റാഫ് പാറ്റേൺ പുതുക്കണം –തലശ്ശേരി– അമിത ജോലിഭാരവും ജീവനക്കാരുടെ കുറവും കാരണം വില്ലേജ് ഓഫീസുകൾ ഉൾപ്പെടെ ഉദ്യോഗസ്ഥർ വീർപ്പുമുട്ടുകയാണെന്നും ഇ തൊഴിവാക്കാൻ റവന്യൂ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കണമെന്നും കേരള റവന്യു ഡിപാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ തലശ്ശേരി താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സംഗമം ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ജോയൻ്റ് കൌൺസിൽ സംസ്ഥാന സിക്രട്ടറിയറ്റ് അംഗം എം.സി.മോഹനൻ ഉത്ഘാടനം ചെയ്തു. കെ.ആർ.എസ്.ഡി.എ. താലൂക്ക് പ്രസിഡണ്ട് കെ.നാരായണൻ അധ്യക്ഷത വഹിച്ചു.സംഘടനയുടെ സംസ്ഥാന സമിതി അംഗവും ജില്ലാ.സിക്രട്ടറിയുമായ വി.പ്രശാന്ത് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയൻ്റ് കൌൺസിൽ ജില്ലാ പ്രസിഡണ്ട് കെ.വി.രവീന്ദൻ സംസാരിച്ചു.എ.സി.അനീഷ് സ്വാഗതവും കെ.പി.അനിഷ് നന്ദിയും പറഞ്ഞു. – സംഘടനയുടെ പുതിയ താലൂക്ക് ഭാരവാഹികളായി കെ.നാരായണൻ (പ്രസിഡണ്ട്), കിനാത്തി സന്തോഷ് (വൈ.പ്രസിഡണ്ട്), എം.എ.അനീഷ് (സിക്രട്ടറി), കെ.പി.അനീഷ് (ജോ. സിക്രട്ടറി), അഭിലാഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651