1470-490

സി എച്ച് മുഹമ്മദ് കോയ മുസ് ലിം ന്യൂനപക്ഷത്തിന് ധൈഷണിക ഉണർവ്വ് പകർന്ന നേതാവ്

തലശ്ശേരി : സി എച്ച് മുഹമ്മദ് കോയ മുസ് ലിം ന്യൂനപക്ഷത്തിന് ധൈഷണിക ഉണർവ്വ് പകർന്ന നേതാവായിരുന്നു വെന്ന് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒക്ടോബർ 12 ചരിത്ര സ്മരണകൾ ഉണർത്തി തലശ്ശേരി സി എച്ച് സോഷ്യോ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പാരീസ് പ്റസിഡൻസി ഹാളിൽ സംഘടിപ്പിച്ച കൂട്ടായ്മ അഭിപ്രായപ്പെട്ടു . ചന്ദ്രിക മുൻ എഡിറ്ററും സി എച്ചിൻ്റെ ജീവചരിത്രകാരനുമായ ടി സി മുഹമ്മദ് ഉൽഘാടനം ചെയ്തു. സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി പദത്തിലേറിയതിൻ്റെ 42 വർഷം പിന്നിടുന്നതിൻ്റെ പ്രതീകമായി അദ്ദേഹം ചീഫ് എഡിറ്റർ പദവി വഹിച്ച ചന്ദ്രിക പത്രത്തിന് 42പുതിയ വരിക്കാരെ ചേർത്തു കൊണ്ട് ടി സി മുഹമ്മദ് നിർവ്വഹിച്ചു. തലശ്ശേരി മുസ് ലിം അസോസിയേഷൻ പ്രസിഡന്റ് എ പി അഹ്മദ് പത്രം ഏറ്റുവാങ്ങി. സി എച്ച് സോഷ്യോ കൾച്ചറൽ ഫോറം സ്ഥാപക പ്രസിഡന്റ് ടി വി എ ബശീർ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് മുണ്ടേരി, അഡ്വ. അഹമ്മദ് മാണിയൂർ, പ്രഫസർ എ പി സുബൈർ, യു കെ മുഹമ്മദ് കുഞ്ഞി, പി പി മഹ്മൂദ്, ഇ എം അഷ്റഫ്, ഒ കെ സമദ്, ഉമർ പുറത്തീൽ, അഷ്റഫ് ബംഗാളി മുഹല്ല, എ പി അഹ്മദ്, യു വി അഷ്റഫ്, പി എം അബ്ദുൽ ബശീർ സംസാരിച്ചു. എ കെ ഇബ്രാഹിം സ്വാഗതവും എ പി റഹീം നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651