1470-490

വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനത്തിൽ ആരോഗ്യ പ്രവർത്തകർ സന്നദ്ധരെന്ന് – ഡി എം ഒ ഡോ: സക്കീന.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന പശ്ചാ ത്തലത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനത്തിൽ ആരോഗ്യ പ്രവർത്തകർ സന്നദ്ധരെന്ന് – മലപ്പുറംഡി എം ഒ ഡോ: സക്കീന വ്യക്തമാക്കി.
നവംബർ ഒന്നു മുതൽ ജില്ലയിലെ സിബിഎസ്ഇ സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായ് ജില്ലാ സി ബി എസ് ഇ സ്കൂൾ മാനേജ്മെൻ്റ്സ് അസോസിയേ ഷൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉൽ ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു ഡി എം ഒ .
സർക്കാർ സ്കൂൾ സ്വകാര്യ സ്കൂൾ എന്ന തരം തിരിവില്ലാ തെ കുട്ടികളുടെ ആര്യോഗ്യപരി പാലന രംഗത്ത് ജില്ലയിലെ ആ രോഗ്യ പ്രവർത്തകർ ജാഗ്രത യായിരിക്കുമെന്നും അവർ പറഞ്ഞു.സ്കൂൾ വാഹനങ്ങൾ സജ്ജമാക്കൽ,സ്കൂൾ ക്ലാസ്സ് റൂം ഒരുക്കൽ, ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകൾ ഒരേസമയം കൈകാര്യം ചെയ്യാൻ അധ്യാപകരെ സജ്ജരാക്കൽ,സ്കൂൾ ശുചീകരണ പ്രവർത്തങ്ങൾ തുടങ്ങിയ കാര്യങ്ങൾ വെബി നാറിൽ ചർച്ച ചെയ്തു.
വെബിനാറിൽജില്ലയിലെ നൂറ്റി ഇരുപതിൽപരം സിബിഎസ്ഇ സ്കൂളുകളെ പ്രതിനിധീകരി ച്ചുകൊണ്ട് മാനേജർമാർ, സെക്രട്ടറിമാർ, പ്രസിഡണ്ടു മാർ തുടങ്ങിയവർ പങ്കെടു ത്തു.ജില്ലാ സി ബി എസ് ഇ സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കല്ലിങ്ങൽ മുഹമ്മലി അധ്യക്ഷത വഹിച്ചു
‌സി.ബി.എസ് ഇ സിറ്റി കോഡിനേറ്റർ ഡോ.കെ എം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തിസർക്കാർ നിഷ്കർ ഷിക്കുന്ന ആരോഗ്യ ക്രമീകര രണങ്ങളെ കുറിച്ച് സി ബി എസ് ഇ സംസ്ഥാന സെക്രട്ടറി ജേക്കബ് ക്ലാസ് എടുത്തു,സി.ബി.എസ്.ഇ ജില്ലാ സെക്രട്ടറി മജീദ് ഐഡിയൽ , ട്രഷറർ ടി.എം.പത്മകുമാർ മനോജ് മാത്യു, ടി വി അലി, കെ എം ഹുസൈൻ, സി.സി. ഉസ്മാൻ, ഫസലുൽ ഹഖ് എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651