1470-490

വിദ്യാർത്ഥികളെ ഓഫീസുക ളിൽ പ്രവേശിക്കുന്നത് തടഞ്ഞ് സർവ്വകലാശാല പരീക്ഷ ഭവന് മുമ്പിൽ സംഘർഷം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന വിദ്യാർത്ഥികളെ തടഞ്ഞ് അധികൃതർ. പരീക്ഷാഭവന് മുമ്പിൽ വിദ്യാർത്ഥികളും ജീവനക്കാരും തമ്മിൽ സംഘ ർഷം. കോവിഡ് നിയമങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിട്ടും സർവ്വകലാശാല അധികൃതർ അറിഞ്ഞമട്ടില്ല. സർവ്വകലാ ശാല പരീക്ഷഭവന് മുമ്പിലെ ഹോട്ടലിൽ യഥേഷ്ടം ഇരുന്നും കൂട്ടം കൂടിയും ജീവനക്കാർക്ക് ചായ കുടിക്കാമെന്നിരിക്കെ വിവിധ ആവശ്യങ്ങൾക്കായ് സർവ്വകലാശാലയിലെത്തുന്ന വിദ്യാർത്ഥികളെ ഓഫീസിൽ പ്രവേശിപ്പിക്കാത്ത അധികൃത രുടെ നിലപാട് ഇരട്ടത്താപ്പ് നിയമമാണെന്ന് ആരോപണം.
സർവ്വകലാശാല ആസ്ഥാന
ത്തെത്തുന്ന വിദ്യാർത്ഥികളെ പരീക്ഷാഭവൻ ഉൾപ്പെടെ ഒരു ഓഫീസിലും പ്രവേശിപ്പിക്കാ തെ സർവകലാശാല ദുരിത ത്തിലാക്കുന്നു. പരീക്ഷാഭവൻ, വിദൂര വിദ്യാഭ്യാസ വിഭാഗം എന്നീ ഓഫീസുകളിലേക്ക് പ്രൊവിഷനൽസർട്ടിഫിക്കറ്റ്, ഗ്രേഡ് കാർഡ് തുടങ്ങിയ ആവശ്യകൾക്കായിപ്രതിദിനമെത്തുന്നവിദൂര ദിക്കുകളിലു ള്ള വിദ്യാർഥികൾ മണിക്കൂറു കളോളം കെട്ടിടത്തിനു പുറ ത്തു കാത്തു നിന്ന് തിരിച്ചു പോ വുകയാണ്. അതിരാവിലെ പരീക്ഷാഭവന് മുന്നിൽ ക്യൂവി ൽ നിന്നിട്ടും വിദ്യാർഥികളെ പരിഗണിക്കാതായതും നൽ കിയ അപേക്ഷ ശരിയായി നോക്കാതെ തിരിച്ചയച്ചതുമാ യിരുന്നു ഇന്നലെ പരീക്ഷാഭ വന് മുമ്പിൽ നടന്ന സംഘർ ഷത്തി നിടയാക്കിയത്. മാത്ര മല്ല കാര്യങ്ങൾ അറിയാത്ത ചില ലാസ്റ്റ് ഗ്രേഡ് തസ്തിക യിലുള്ള ജീവനക്കാർ വിദ്യാർ ഥികളോട് തട്ടിക്കയറിയതു മായിരുന്നു പ്രശ്നങൾ വഷളാ ക്കിയത്. വിവിധ കോളജുക ളിലെ കാര്യ ങ്ങൾ അന്വേഷി ച്ചെത്തുന്ന കുട്ടികളോട് മറുപടി പറയാൻ കൗണ്ടറുകൾ പരീക്ഷാഭവന് മുമ്പിലും മറ്റും ഉണ്ടെങ്കിലും വ്യക്തതയില്ലാ ത്തതാണ് പ്രശ്നങ്ങളുണ്ടാ ക്കുന്നതെന്നാക്ഷേപം. ബി.എ, ബി എസ് സി , ബികോം കൗണ്ടറുകളിൽ പരിചയ സമ്പന്നരല്ലാത്ത ഉദ്യോഗസ്ഥർ ഇരിക്കുന്നതി നാൽ വിദ്യാർഥികൾക്ക് കൃത്യമായ മറുപടിയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ലെന്നാക്ഷേപം.. പരീക്ഷാഭവൻ കെട്ടിടത്തിന് മുന്നിൽ നിൽക്കുന്ന സെക്യൂരി റ്റി ജീവനക്കാരിൽ ചിലർ വിദ്യാർഥികളിൽ നിന്ന് അപേ ക്ഷകൾ വാങ്ങി നോക്കി തെറ്റായ മറുപടി നൽകുന്ന തായുംപരാതി ഉയർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് തെറ്റായ രീതിയിൽ ഫീസുകൾ അടപ്പിച്ച് വിദ്യാർഥികൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടായതായും ആരോ പണമുണ്ട്.പരീക്ഷാഭവനകത്തേക്ക് നിയന്ത്രണങ്ങളോടെ വിദ്യാർഥികളെ പ്രവേശിപ്പി ച്ചാൽ നേരിട്ട് സെക്ഷനു കളിലെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രശ്നം പരിഹരിക്കാൻ സഹായക രമാവുമെന്നാണ് വിദ്യാർത്ഥി കളുടെനിലപാട് .സർവകലാശാല പരീക്ഷാഭവൻ കെട്ടി ടത്തിനു താഴെ പതിച്ചിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ കൃത്യമായ മറുപടി നൽകാതെ യും കുട്ടികളുടെ പരാതി കേൾ ക്കാതെയുമുള്ള പരീക്ഷാഭ
വനിലെ അധികൃതരുടെ നില പാടിനെതിരെ വിദ്യാർത്ഥികൾ വ്യാപകമായി പരാതി ഉയർന്നി ട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651