1470-490

ചാലക്കുടി പുഴ നിറഞ്ഞു,അതിരപ്പിള്ളി കവിഞ്ഞു, പരക്കെ പ്രളയഭീതി

നിറഞ്ഞ് മേല്‍പ്പാലം തൊടാറായ ചാലക്കുടി വെട്ടുകടവ് പുഴ
കലങ്ങികുത്തിയൊകുന്ന അതിരപ്പിള്ളി
ചാലക്കുടി റയില്‍വേ മേല്‍പ്പാലത്തിനടിയില്‍ വെള്ളം കയറി യാത്ര നിലച്ചപ്പോള്‍

ചാലക്കുടി: സംസ്ഥാനത്ത് പരക്കെ മഴ കനത്തു.പലയിടങ്ങളിലും മണ്ണിടിച്ചിലും മരം വീഴലും.താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.ആളുകളെ മാറ്റിപാര്‍പ്പിക്കുകയാണ്.മധ്യകേരളത്തിലും മഴ തുടരുകയാണ്. ഇന്നലെ രാത്രി പല ജില്ലകളിലും ശക്തമായ മഴയായിരുന്നു. പ്രധാന പുഴകളിലെ ജലനിരപ്പ് ആശങ്കാതീതമായി ഉയര്‍ന്നു.
അതിരപ്പിള്ളിയും ചാര്‍പ്പയും കലങ്ങിക്കുത്തിയാണ് ഒഴുകുന്നത്.കിള്ളിമംഗലത്തും ചേലക്കരയിലും മണ്ണിടിഞ്ഞു.ചാലക്കുടി കാഞ്ഞിരപ്പിള്ളി ഡ്രീം വേള്‍ഡ് പാതയില്‍ വെള്ളം കയറി ഗതാഗതം നിലച്ചിരിക്കുകയാണ്.ചാലക്കുടി പുഴ പാലം കവരാന്‍ ഇനി ഏതാനും അടി മാത്രമേ കുറവുള്ളൂ.താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകി തുടങ്ങി.വീടുകളില്‍ വെള്ളം കയറി ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്.രാവിലെ പെരിങ്ങല്‍കുത്ത് ഡാം തുറന്നിരുന്നു.ഇതാണ് പെട്ടെന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ കാരണമായത്.
ചാലക്കുടി റെയില്‍വേ അടിപ്പാതയിലും വെള്ളം കയറിയിട്ടുണ്ട്.പരിയാരം കപ്പത്തോട് തിരിഞ്ഞാണ് ഒഴുകുന്നത്.2018ലെ പ്രളയത്തിലാണ് ഇത് തിരിഞ്ഞൊഴുകിയിരിക്കുന്നത്.ഇത് പ്രളയഭീതിയുണര്‍ത്തുന്നു.2018ലെ പ്രളയം ചേലക്കര,വടക്കാഞ്ചേരി,ചാലക്കുടി ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണ് വരുത്തിയത്.അതില്‍ നിന്നും മോചിതരാകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ചാലക്കുടിയില്‍ കളക്ടറും ഭരണകൂടവും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.മഴ ഇങ്ങനെ മണിക്കൂറുകളോളം തുടര്‍ന്നാല്‍ പലയിടങ്ങളും വെള്ളത്തനടിയിലാകും.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651