1470-490

ആകാശത്തിലെ അപൂര്‍വ്വകാഴ്ച നാളെ!

പ്രതീകാത്മക ചിത്രം

വൈകീട്ട് 6.41ന് ഐഎസ്എസ് നക്ഷത്രം കണക്കെ ഉദിക്കും

തൃശൂര്‍: ഇതൊരു അപൂര്‍വ്വ സൗഭാഗ്യമാണ്!അന്താരാഷ്ട്ര ബഹിരാകാശനിലയം (ഐഎസ്എസ്) കേരളത്തില്‍ നിന്നും നാളെ വൈകീട്ട് 6:41ന് ദൃശ്യമാകും.ഇതുവരെ ബഹിരാകാശനിലയം കാണാത്തവര്‍ക്ക് കാണുവാന്‍ ഒരു സുവര്‍ണാവസരം.
അന്താരാഷ്ട്ര ബഹിരാകാശനിലയം എന്താണെന്നറിയാത്തവര്‍ പലരും നമുക്കിടയിലുണ്ട്.ഒരു ഫുട്ബോള്‍ ഫീല്‍ഡിന്റെ അത്ര വലിപ്പമുണ്ട് ഐഎസ്എസിന്.പ്രധാനമായും അമേരിക്കയുടെയും, റഷ്യയുടെയും പിന്നെ ജപ്പാന്‍,കാനഡ,ഇറ്റലി,യൂറോപ്പ്,ബ്രസീല്‍ എന്നിവര്‍ ഒത്തുചേര്‍ന്നാണ് പല ഘട്ടങ്ങളായി ബഹിരാകാശനിലയം നിര്‍മിച്ചിരിക്കുന്നത്. ദിവസവും 3-4 പ്രാവശ്യം ഇത് ഇന്ത്യയുടെ മുകളിലൂടെ പോകും.എങ്കിലും നമുക്ക് നന്നായി കാണാന്‍ സാധിക്കുന്നത് മാസങ്ങള്‍ കൂടുമ്പോഴാണ് എന്ന് മാത്രം.
നാളെ ഒരു നക്ഷത്രം കണക്കെ ഐഎസ്എസ് ഉദിച്ചു വരും.6:45 നു തലയ്ക്കു മുകളില്‍ ചന്ദ്രന്റെ അടുത്ത് നല്ല ശോഭയോടെ എത്തും.6:47 നു തെക്കു കിഴക്കായി അസ്തമിക്കും.ആ സമയത്തു പടിഞ്ഞാറായി നല്ല ശോഭയോടെ ശുക്രന്‍(വീനസ്) ഗ്രഹത്തെ കാണാം.അതിനു മുകളിലായി ചന്ദ്രനെ കാണാം. കാല്‍ഭാഗം മാത്രമേ ചന്ദ്രന്‍ ഉണ്ടാവൂ.
അതിനു മുകളിലൂടെ ആയിരിക്കും ഐഎസ്എസ് പോവുക.അതിനടുത്തായി അല്‍പ്പം തെളിച്ചം കുറഞ്ഞു ശനി ഗ്രഹത്തെ കാണാം.നന്നായി തെളിഞ്ഞു വ്യാഴവും കാണാം.ഐഎസ്എസ് കടന്നുപോവുമ്പോള്‍ ശുക്രനെയും,ചന്ദ്രനെയും,ശനിയെയും,വ്യാഴത്തെയും ഒരേ നിരയില്‍ ദൃശ്യമാകതും എന്നതാണ് പ്രത്യേകത.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530