1470-490

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനല്‍
കെട്ടിടത്തില്‍ തീപിടിത്തം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കെട്ടിടത്തില്‍ തീപിടിത്തം. വാടകയ്ക്ക് നല്‍കിയിരിക്കുന്ന അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആര്‍ടിഒ ഓഫീസാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
ഓഫിസിനോട് ചേര്‍ന്ന ഭാഗത്ത് കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്.ഇത്തരം സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു.ഇതുമൂലം തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി.
ഒടുവില്‍ ഡോര്‍ തകര്‍ത്താണ് സംഘം അകത്തേക്ക് കയറിയത്.10 മിനിറ്റോളം എടുത്താണ് തീ വരുന്ന സ്ഥലം ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത്.മൂന്ന് വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറിയശേഷം തീ അണയ്ക്കുകയായിരുന്നു.ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.അഞ്ചാംനിലയില്‍നിന്ന് പുക പൂര്‍ണമായും പുറത്തേക്ക് പോയിട്ടില്ല.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651