1470-490

ഇന്ന് ലോകമാനസികാരോഗ്യ ദിനം
മനസ്സ് കൈവിട്ടു പോകുന്നുവോ…?
എങ്കില്‍ വിളിക്കാം, ഒരു കൈ സഹായത്തിന്…

പ്രതീകാത്മക ചിത്രം

വേലായുധന്‍ പി മൂന്നിയൂര്‍

തേഞ്ഞിപ്പലം:ഉറങ്ങാന്‍ പേടിയാകുന്നു,പഠിക്കാന്‍ പറ്റുന്നില്ല,കൂട്ടുകാരെ കാണാത്തതിനാല്‍ മനസ്സ് അസ്വസ്ഥമാകുന്നു..പലവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഇപ്പോഴും വിളികളെത്തുന്നുണ്ട് കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര വിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടങ്ങിയ ടെലി ഹെല്‍പിലേക്ക്. കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ സേവനം ഇവര്‍ തുടരുകയാണ്.കോവിഡ് മഹാമാ രിയുണ്ടാക്കിയ മാനാസിക ആഘാതങ്ങള്‍ക്ക് ആശ്വാസമേകാനാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചത്. വിദ്യാര്‍ഥികളും മധ്യവയസ്‌കരുമാണ് സേവനം തേടിയവരിലേറെയുമെന്ന് ഗവേഷണ വിദ്യാര്‍ഥിയായ എം.ഡി. ലക്ഷ്മി പ്രിയ പറഞ്ഞു.
കൗണ്‍സലിങ്ങിനിടെ ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സാ നിര്‍ദേശവും ഇവര്‍ നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ സാമൂഹ്യബന്ധങ്ങള്‍ കുറഞ്ഞതും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമെല്ലാം വലിയൊരു വിഭാഗത്തിന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി മനഃശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സേവനം ആവശ്യമുള്ളവരുടെ വിവരങ്ങള്‍ ചോദിച്ചറിയുന്ന സ്‌ക്രീനിങ് സമിതിയും അവരുമായി സംവദിക്കാനുള്ള ഇന്ററാക്ഷന്‍ സംഘവുമടങ്ങുന്നതാണ് ടെലി ഹെല്‍പ്.കാലിക്കറ്റിലെ വിദ്യാര്‍ഥികളായ എം.ഡി. ലക്ഷ്മിപ്രിയ, കെ.ടി.ശ്രുതി എന്നിവര്‍ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍മാരാണ്. കാലടി, എം.ജി., കണ്ണൂര്‍ സര്‍വകലാശാലകളിലെയും ഗുജറാത്തിലെ നാഷ്ണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റിലെയും വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കാളികളായുണ്ട്.
ആദ്യ സംഭാഷണത്തില്‍ തന്നെ ശരിയായ മാനസികനിലയി ലേക്കെത്തുന്നവരുണ്ട്. ചിലരുമായി പല ഇടവേളകളില്‍ മൂന്നോ നാലോ തവണ സംസാരം തുടരേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു. ലോകമാനസികാരോഗ്യദിനമായ ഇന്നും ഇവര്‍ കര്‍മനിരതരാണ്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ ഈ നമ്പറുകളില്‍ കൗണ്‍സലിങ് സേവനം ലഭ്യമാകും. ഫോണ്‍: 8330039301, 8157020908.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530