1470-490

ഡോ. കെ.പി. ഹരിദാസന്‍ അനുസ്മരണവും പുരസ്‌കാരവിതരണവും

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: സര്‍വകലാശാലാ ചരിത്ര വിഭാഗത്തില്‍ ഗവേഷകനും അധ്യാപ കനുമായിരുന്ന ഡോ. കെ.പി. ഹരിദാസനെ അനുസ്മരിക്കാനായി സുഹൃത്തുക്കളും അധ്യാപകരും ഒത്തുചേരുന്നു. 13ന് രാവിലെ 9.30-ന് ഇ.എം. എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.ഡോ. ഹരിദാസന്റെ പുസ്തക രൂപത്തിലാക്കിയ ഗവേഷണ പ്രബന്ധം ചടങ്ങില്‍ പ്രകാശനം ചെയ്യും. ‘ മലയാള സിനിമ: ദി ഫോര്‍മേറ്റീവ് ഫെയിസ് ‘ എന്നാണ് പുസ്തകത്തിന്റെ പേര്. തിരഞ്ഞെടുക്കപ്പെട്ട രണ്ട് പി.ജി. വിദ്യാര്‍ഥികള്‍ക്ക് ഹരിദാസന്‍ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പും ഫൗണ്ടേഷന്‍ നടത്തിയ മത്സരത്തില്‍ മികച്ച പേപ്പറിനുള്ള അവാര്‍ഡ് ലഭിച്ച രണ്ട് പ്രബന്ധങ്ങള്‍ക്കുള്ള പുരസ്‌കാരവും വിതരണവും ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.ഹരിദാസന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അധ്യാപകരും ചേര്‍ന്ന് രൂപവത്കരിച്ച ഡോ. കെ.പി. ഹരിദാസന്‍ ഫൗണ്ടേഷനും സര്‍വകലാശാലാ ചരിത്രവിഭാഗവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍വകലാശാലാ ചരിത്ര വിഭാഗത്തിലെയും എജ്യുക്കേഷന്‍ വിഭാഗത്തിലെയും പൂര്‍വവിദ്യാര്‍ഥി കൂടിയായിരുന്ന ഹരിദാസന്റെ അകാല നിര്യാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15-നായിരുന്നു.
പ്രോ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, ജി.പി. രാമചന്ദ്രന്‍, വി.കെ. ജോസഫ്, ഡോ. കെ.എന്‍. ഗണേശ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികളായ ഡോ. പി. ശിവദാസന്‍, ഡോ. ഇ.വി. സജ്‌നേഷ് എന്നിവര്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651