1470-490

ഗോദ്‌റെജ് ഇന്റീരിയോ നിയോ സ്മാര്‍ട്ട് ചിമ്മിനി അവതരിപ്പിച്ചു

കൊച്ചി:ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ഭാഗവും ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡുമായ ഗോദ്‌റെജ് ഇന്റീരിയോ ആധുനിക അടുക്കളകള്‍ക്കായി നിയോ സ്മാര്‍ട്ട് ചിമ്മിനി അവതരിപ്പിച്ചു.
ഉത്സവ കാലത്തിന് മുന്നോടിയായി അടുക്കളകളെ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരത്തിലൊരു ഉല്‍പന്നം അവതരിപ്പിക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരം, പ്രവര്‍ത്തനക്ഷമത, രൂപകല്‍പന, സുസ്ഥിരത എന്നിവ നിയോ സ്മാര്‍ട്ട് ചിമ്മിനിയിലൂടെ ഗോദ്‌റെജ് ഇന്റീരിയോ ഉറപ്പ് നല്‍കുന്നത്. രാജ്യമെമ്പാടും ഉറപ്പായ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
മസാല ഉപയോഗവും വറുക്കലും പൊരിക്കലും കൂടുതലുളള ഇന്ത്യന്‍ വീടുകളിലെ സാധാരണ പാചക ശൈലിയ്ക്കായി പ്രത്യേക നിയന്ത്രണ സംവിധാനമായ ബാഫള്‍ ഫില്‍റ്ററും ഇതിലുണ്ട്. ഈ ചിമ്മിനിയുടെ ഓട്ടോ ക്ലീന്‍ സംവിധാനത്തിലെ ഓയില്‍ കലക്ടര്‍ ട്രേ എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതും, ശുചിയാക്കാവുന്നതുമാണ്. ഇതിലെ എല്‍ഇഡി ലൈറ്റുകള്‍ പാചകം ചെയ്യുമ്പോള്‍ മികച്ച പ്രകാശം നല്‍കുകയും ചെയ്യും.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ബെഡ്, ലിവിങ്, ഡൈനിങ് റൂമുകള്‍, കിടക്കള്‍ എന്നിവ ഉള്‍പ്പെടുന്ന ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ 25 ശതമാനം വരെ മെഗാ ഡിസ് കൗണ്ടും 24,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും മോഡുലാര്‍ കിച്ചന് 25 ശതമാനം വരെ വിലക്കിഴിവും അല്ലെങ്കില്‍ സൗജന്യ ചിമ്മിനിയും ഹോബും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഡിസംബര്‍ 12 വരെ സ്റ്റോറുകളിലും ഓണ്‍ലൈനിലും ഈ ഓഫര്‍ ലഭ്യമാകും.
പ്രിയപ്പെട്ടവരോടൊപ്പം ഉത്സവകാലത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിയോ സ്മാര്‍ട്ട് ചിമ്മിനി അടുക്കളയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നും വായു സഞ്ചാരം സുഗമമാക്കി അടുക്കള കൂടുതല്‍ സുഖപ്രദമാക്കുമെന്നും ഗോദ്‌റെജ് ഇന്റീരിയോയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് (ബി2സി) സുബോധ് മെഹ്ത്ത പറഞ്ഞു.

ഗോദ്‌റെജ് ഇന്റീരിയോ നിയോ സ്മാര്‍ട്ട് ചിമ്മിനി

Comments are closed.