1470-490

റോഡ് സുരക്ഷ ജനജാഗ്രതാ സദസ്സ്

റോഡ് സുരക്ഷ ജനജാഗ്രതാ സദസ്സ് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് കെ.എം അബ്ദു ഉദ്ഘാടനം ചെയ്യുന്നു

വേലായുധന്‍ പി മൂന്നിയൂര്‍

തേഞ്ഞിപ്പലം:ഗാന്ധിജയന്തി ദിനത്തില്‍ റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷ ജനജാഗ്രത സദസ്സും ലഘുലേഖ വിതരണവും നടത്തി.റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് കെ.എം അബ്ദു ഉദ്ഘാടനം ചെയ്തു.തേഞ്ഞി പ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വിജിത് മുഖ്യ പ്രഭാഷണം നടത്തി.ലഘുലേഖ പ്രകാശനം തേഞ്ഞിപ്പലം ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്‍.ബി ഷൈജു നിര്‍വഹി ച്ചു.തേഞ്ഞിപ്പലം ഗ്രാമപഞ്ചാ യത്ത് മെമ്പര്‍ കെ അലീമ ലഘുലേഖഏറ്റുവാങ്ങി.തിരൂ രങ്ങാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡോക്ടര്‍ പ്രമോദ് ശങ്കര്‍ റോഡ് സുരക്ഷാ സന്ദേശം നല്‍കി.റാഫ് സം സ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ കൊളുത്തായി ആമുഖ പ്രസംഗം നടത്തി.റാഫ് വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് ബേബി ഗിരിജ അധ്യക്ഷ തവഹിച്ചു.പഞ്ചായത്തംഗം എന്‍.എം മുഹമ്മദ്കുട്ടി,കോഴി ക്കോട് ഗവണ്‍മെന്റ് എജിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ വി.ടി കൃഷ്ണന്‍,മാധ്യമ പ്രവര്‍ത്തകന്‍ വേലായുധന്‍ പി മൂന്നിയൂര്‍,റാഫ് വനിതാ ഫോറം ഭാരവാഹികളായ കെ പി ദൃശ്യ,സാബിറ ചേളാരി,ഒ.രമണി പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689