1470-490

ലഹരി പാര്‍ട്ടി:
ആര്യനെതിരെ തെളിവുണ്ടെന്ന് എന്‍സിബി

ആര്യന്‍ ഖാന്‍

കസ്റ്റഡിയില്‍ വിട്ടു,ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും

കേസില്‍ വാദം ഇന്ന്

മുംബൈ:ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ പ്രതികളെ ഒരു ദിവസത്തേക്ക് കസ്റ്റഡില്‍ വിട്ടു. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുന്‍മുന്‍ ദാമേച്ച എന്നിവരെയാണ് ഒക്ടോബര്‍ 5 വരെ എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ തിങ്കളാഴ്ച്ച വീണ്ടും വാദം കേള്‍ക്കും.
ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനുമാണ് മൂവര്‍ക്കുമെതിരെ കേസ്.1.33 ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയതായും പ്രാഥമിക അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചു. വാട്‌സാപ് ചാറ്റ് പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് ലഹരി സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍സിബി കോടതിയില്‍ അറിയിച്ചു.
മുംബൈയിലെ കോര്‍ഡീല എന്ന ക്രൂസ് കപ്പിലില്‍ എന്‍സിബി ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. കൊച്ചിയില്‍ കഴിഞ്ഞയാഴ്ചയെത്തിയ കൊര്‍ഡീല ആഡംബര കപ്പലിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍കോട്ടിക്‌സ് ബ്യൂറോ മൂംബൈ യൂണിറ്റ് പരിശോധന നടത്തിയത്. മുംബൈയില്‍നിന്നു ഗോവയിലേക്ക് പുറപ്പെട്ട കപ്പിലില്‍ പുലര്‍ച്ചെ നാല് മണിയോടെ നടത്തിയ പരിശോധനയില്‍ കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറുകയായിരുന്നു. മുംബൈ തീരത്തുനിന്ന് നടുക്കടലില്‍ എത്തിയപ്പോഴാണ് പാര്‍ട്ടി ആരംഭിച്ചത്. തുടര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന എന്‍സിബി ഉദ്യോഗസ്ഥര്‍ പാര്‍ട്ടിക്കിടെ പരസ്യമായി ലഹരി ഉപയോഗിച്ചവരെ അറസ്റ്റു ചെയ്തു. 7 മണിക്കൂറോളമാണ് പരിശോധന നീണ്ടത്. നിരവധി മുറികള്‍ പരിശോധിച്ചെങ്കിലുും ഇനിയും കൂടുതല്‍ പരിശോധന നടത്താനുണ്ടെന്നാണു വിവരം. പരിശോധനയ്ക്കു ശേഷം കപ്പല്‍ മുംബൈ രാജ്യാന്തര ടെര്‍മിനലില്‍ എത്തും. ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെയാണ് കപ്പലില്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. സംഗീത പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ചേര്‍ന്ന് ഫാഷന്‍ ടിവിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് വിവരം.

Comments are closed.