മയ്യഴിയുടെ ചരിത്രവും വര്‍ത്തമാനവും
അടയാളപ്പെടുത്തിയ അക്ഷരസ്നേഹി: രമേശ് പറമ്പത്ത്
സി.എച്ച്.ഗംഗാധരന് അനുസ്മരണം

മാഹി:മയ്യഴിയുടെ ഗതകാല ചരിത്രം ആധികാരിക ഗ്രന്ഥമായി നമുക്ക് സമ്മാനിച്ച സി.എച്ച്.ഗംഗാധരന്, മുല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനങ്ങളുടെ ഉത്തമ മാതൃകയായിരുന്നുവെന്ന് രമേശ് പറമ്പത്ത് എംഎല്‍എ അഭിപ്രായപ്പെട്ടു. മയ്യഴിയുടെ ചരിത്രവും വര്‍ത്തമാനവും, തലമുറകള്‍ക്കായി അടയാളപ്പെടുത്തി വെച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം.
സി.എച്ച്.ഗംഗാധരന്റ എട്ടാം ചരമവാര്‍ഷികത്തില്‍ മാഹി പ്രസ്സ് ക്ലബ്ബില്‍ നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് കെ.വി.ഹരീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി.സോമന് പന്തക്കല്‍, കെ.ഹരീന്ദ്രന്‍, എം.എ.കൃഷ്ണന്, ബി.ബാലപ്രദീപ്,സത്യന് കുനിയില്‍,ശിവന് തിരുവങ്ങാടന്‍,ജയന്ത് ജെ.സി,സെന്‍ സായ് കെ.വിനോദ്കുമാര്‍, പി.എം.മുരളിധരന്,പി.കെ.സജീവന്,അബ്ദുള്‍ ഖാദര്‍ സംസാരിച്ചു.സി.എച്ചിന്റെ ഛായാപടത്തില്‍ പുഷ്പാര്‍ച്ചനയുമുണ്ടായി
Comments are closed.