1470-490

ചേലേമ്പ്രയില്‍ ഭൂരഹിത കൂട്ടായ്മ

ചേലേമ്പ്രയില്‍ ഭൂരഹിത കൂട്ടായ്മ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്യുന്നു

വേലായുധന്‍ പി മൂന്നിയൂര്‍

തേഞ്ഞിപ്പലം: ഭൂരഹിതരില്ലാത ചേലേമ്പ്ര എന്ന ആശയവുമായി സിപിഐ ചേലേമ്പ്ര ബ്രാഞ്ച് കമിറ്റികളുടെ നേതൃ ത്തത്തില്‍ ഭൂരഹിത കൂട്ടായ്മ സംഘടിപ്പിച്ചു.സിപിഐ ജില്ലാ അസിസ്റ്റന്‍ഡ് സെക്രട്ടറി അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു.മുന്‍ ചേലമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് സി.പി ഷബീറലി അദ്ധ്യക്ഷത വഹിച്ചു.മുന്‍ സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്,ജില്ലാ അസി.സെക്രട്ടറി ഇരുമ്പന്‍ സെയ്തലവി,വി.വിജയന്‍വ,അസീസ് പാറയില്‍,അസിറ മുംതാസ്,ദേവകിയമ്മ,എം നാരായണന്‍,വി. സുനില്‍,പി.വി സദാശിവന്‍ പ്രസംഗിച്ചു.ചേലേമ്പ്ര ഭൂരഹിത കൂട്ടായ്മയുടെ ചെയര്‍മാനായി സി.പി ഷബീലിയും, കണ്‍വീനറായി സുനില്‍ ചേലേമ്പ്രയെയും രക്ഷാധികാരികളായി എം.നാരായണനെയും ,വി.വിജയനേയും, 30അംഗ പ്രവര്‍ത്തക സമിതിയെയും യോഗം തിരഞ്ഞെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269