1470-490

തോട്ടിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങി

മലിനജലം ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ തോട് കൗണ്‍സിലര്‍ പി.വി മുസ്തഫയുടെ നേതൃത്വത്തില്‍സന്ദര്‍ശിക്കുന്നു

പരപ്പനങ്ങാടി:മലിന ജലം തോട്ടിലെത്തി മത്സ്യങ്ങള്‍ചത്തുപൊങ്ങി.പരപ്പനങ്ങാടി ഭാഗത്ത് നിന്നും ചാപ്പപ്പടി മുറിത്തോടിലേക്ക് ഒഴുകുന്ന വാപ്പിച്ചിക്ക റോഡിനരികിലൂടെ ഒഴുകുന്നതോട്ടിലാണ് നിരവധി മത്സ്യങ്ങള്‍ ചത്തു പൊങ്ങിയത്.മീനുകള്‍ക്കൊപ്പം ചത്ത ഇഴജന്തുക്കളും തോട്ടില്‍ എത്തിയിട്ടുണ്ട്.വിഷ മാലിന്യം കലര്‍ന്ന തോട്ടിലെ വെള്ളം കുടിച്ചായിരിക്കാം ഇഴജന്തുക്കള്‍ ചത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്.പ്രദേശം ഡിവിഷന്‍ കൗണ്‍സിലറും മുനിസിപ്പല്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനുമായ പി.വി മുസ്തഫ സന്ദര്‍ശിച്ചു. തോട്ടില്‍ വിഷമാലിന്യം ഒഴുക്കുന്നവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,189,774Deaths: 454,712