1470-490

സർവ്വകലാശ ജീവനക്കാരനെ എസ് എഫ് ഐക്കാർ മർദ്ദിച്ചതായ് ആക്ഷേപം

എസ് എഫ് ഐക്കാരുടെമർദ്ദനമേറ്റ സർവ്വകലാശാല ജീവനക്കാരൻ സി വി വിജിത് ആശുപത്രിയിൽ

താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാ ശാല ജീവനക്കാര നെഎസ് എഫ് ഐക്കാർ മർദ്ദിച്ചതായ് ആക്ഷേപം. ഇൻസ്ട്രുമെ ന്റേഷൻ വിഭാഗ ത്തിലെ സെമിനാർ കോപ്ലക്സി ലെ പബ്ലിക്ക് അഡ്രസ്സ് സിസ്റ്റം ഓപ്പറേറ്റർ സി വി വിജിത് – നെയാണ് മർദ്ദിച്ചത്.ഇയാൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.. എസ് എഫ് ഐ ജില്ലാ പഠന ക്യാമ്പ് രണ്ടു ദിവസമായി കാലിക്കറ്റ് സർവ്വകലാ ശാല സെമിനാർ ഹാളിൽ നടന്നു വരികയായിരുന്നു. ഇതിന് വേണ്ടി ഇന്നലെരാവിലെ സിസ്റ്റം ഓപ്പറേറ്റ് ചെയ്യാൻ വൈകി എത്തിയതിന് എസ് എഫ് ഐ ക്കാർ ചോദ്യം ചെയ്ത് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തതായാണ് ആക്ഷേപം. എസ്എഫ്ഐ നേതാവ് ആഷിഖിന്റെനേതൃത്വത്തിൽ അഞ്ച് പേരടങ്ങുന്ന സംഘമാണ് മർദ്ദിച്ച തെന്നും വിജിത് സർവ്വകലാശാല രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ പറയുന്നത്. സാധാരണ നിലയിൽ ക്യാമ്പസിനകത്തെ പരിപാടികൾ ക്ക് മാത്രമാണ് സെമിനാർ കോംപ്ലക്സ്അനു വദിക്കുന്നത്.പുറമെനിന്നുള്ള ഏത് പരിപാടിക്കും നേരത്തെ ക്യാഷ് അടച്ച് ബുക്ക് ചെയ്ത് രജിസ്ട്രാരുടെ മുൻ കൂട്ടിയുള്ളഅനുമതി രേഖാ മൂലം വാങ്ങിയിരിക്കണമെന്നാണ് വ്യവ സ്ഥ .എന്നാൽ എസ് എഫ് ഐ ജില്ലാ പഠന ക്യാമ്പിന് ഇത്തരത്തിൽ അനുമതിയില്ലെ ന്നാണ് ആരോപണം. രജിസ്ടാരുടെയും ,വിസി യുടെയുടെയും മൗനാനുവാദത്തോടെയാണ് എസ് എഫ് .ഐക്കാർക്ക് അനധികൃതമായാ .ണ് സെമിനാർ കോപ്ലക്സ് അനുവദിച്ചതെന്ന് ശക്തമായ ആക്ഷേപമുണ്ട്. അതെ സമയം പരിപാടിക്ക് അനുവാദം നൽകിയിട്ടുണ്ടെന്നും സെമിനാർ കോപ്ലക്സ് ഉപയോഗിക്കുന്നതി ന് വാടക തുക സർവ്വകാലാശാലയിൽ അടച്ച വിവരം പരിശോധിച്ച്‌ അടുത്ത ദിവസം വ്യക്തമാക്കാമെന്നുമാണ് രജിസ്റ്റാർ പറഞ്ഞത്. ജീവനക്കാരനെ മർദ്ദിച്ചവർക്കെ തിരെ ശക്തമാ യ നടപടി സ്വീകരിക്കണമെന്ന് സർവ്വകലാശാ ലയിലെ ജീവനക്കാരുടെ വിവിധ സം ഘടനകൾ ആവശ്യപ്പെട്ടു.

(

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651