1470-490

സർവ്വകലാശാല ഉന്നത വിദ്യാഭ്യാസത്തിന് തടയിടുന്നതായ് ആക്ഷേപം.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : നിയമം പറഞ്ഞ് പാവപ്പെട്ടവരുടെ ഉന്നതവിദ്യാ ഭ്യാസ പഠനങ്ങളെ കാലിക്കറ്റ് സർവകലാശാല തടയിടുന്ന തായ് ആക്ഷേപം.എന്നാൽ രാജ്യത്തെ മറ്റു സർവക ലാശാലകൾ അനാവശ്യമായി നിയമങ്ങൾ എഴുതിയു ണ്ടാക്കാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പഠന താൽപര്യങ്ങളെ പ്രോൽ സാഹിപ്പിക്കുന്നു. സാമ്പത്തിക – സാമൂഹ്യ കാരണങ്ങളാൽ സ്കൂൾ – കോളജ് പഠനം പൂർത്തിയാക്കാൻ കഴിയാത്ത വർ ഉന്നത വിദ്യാഭ്യാസം നേടി യാൽ കഴിവുകേടായാണ് കാലിക്കറ്റ് സർവകലാശാ ലയിലെ അക്കാദമിക് വിദഗ്ദർ കണക്കാക്കുന്നത്. എസ്.എസ്.എൽ. സി, പ്ലസ്റ്റു , മൂന്നുവർഷത്തെ ഡിഗ്രി ഉൾപ്പെടെയുള്ള 10+2+3 പാറ്റേൺ അനുസരിച്ച് ഉന്നത ബിരുദമെടുത്തവർക്കേ കാലിക്കറ്റ് സർവകലാശാല ഈക്വലൻസി സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. എന്നാൽ ജെ എൻ യു , അലീഗഢ് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ
10+2+3 പാറ്റേൺ അനുസരി ച്ചല്ലാതെ പി.ജി ഉൾപ്പെടെയുള്ള കോഴ്സുകളിൽ പ്രവേശനം നൽകുമ്പോഴാണ് കാലിക്കറ്റ് സർവകലാശാല നിയമം തയ്യാറാക്കി പഠിക്കാനുള്ള നിരവധിയാളുകളുടെ ആഗ്രഹങൾക്ക് കടിഞ്ഞാ ണിടുന്നത്. മലപ്പുറം ജില്ലയിലെ ചെമ്മാടുള്ള മതപഠന കേന്ദ്ര ത്തിലെ പഠനം കഴിഞ്ഞിറങ്ങി ഇഗ് നോയുടെ ഇംഗ്ലീഷ് ബിരുദവും അണ്ണാമലൈ യൂനിവേഴ്സിറ്റിയുടെ എം.എ ഇംഗ്ലീഷും പൂർത്തിയാക്കിയ അധ്യാപകൻ കൂടിയായ വ്യക്തി എം എ ഇംഗ്ലീഷിന്റെ ഈക്വലൻസി സർട്ടിഫിക്കറ്റിന് നൽകിയ അപേക്ഷ കാലിക്കറ്റ് സർവകലാശാല അക്കാദമിക്ക് കൗൺസിൽ തള്ളുകയാ യിരുന്നു. ഇദ്ദേഹം 10+2+3 പാറ്റേൺ അനുസരിച്ചല്ല എം എ ഇംഗ്ലീഷ് നേടിയതെന്നാണ് കാരണം പറഞ്ഞത്. എന്നാൽ അണ്ണാമലൈ ഇംഗ്ലീഷ് പി.ജിക്ക് കാലിക്കറ്റ് സർവകലാശാല ഈ ക്വലൻസി നൽകി വരുന്നുണ്ട്. ഇദ്ദേഹത്തിന്റെ ബി.എ ഇംഗ്ലീഷിന് കാലിക്കറ്റ് – കേരള സർവകലാശാലകൾ ഈ ക്വലൻസി നൽകിയതു സരിച്ചാണ് 18 വർഷമായി അധ്യാപകനായി ജോലിയിൽ തുടരുന്നത്. എന്നാൽ എം.എ ഇംഗ്ലീഷ് അംഗീകരിക്കില്ലെന്ന നിലപാടാണ് സർവകലാശാല യുടേത്. കാലിക്കറ്റ് സർവക ലാശാലയിലെ ചില അധ്യാപക രുടെതാൽപര്യങ്ങൾക്കനുസരിച്ച് എഴുതിയുണ്ടാക്കിയ ജന ദ്രോഹപരമായ 10+2+3 പാറ്റേ ൺ എന്ന നിയമമനുസരിച്ച് നൂറുകണക്കിനാളുകളാണ് ദുരിതത്തിലായിരിക്കുന്നത്. പണമില്ലാത്തതിന്റെയും ദാരിദ്ര്യത്തിന്റെയും പേരിൽ കഴിഞ്ഞ കാലങ്ങളിൽ സ്കൂളുകളിലും കോളജുകളിലും പഠിക്കാത്തവരെ ഒന്നിനും കൊള്ളാത്തവരും രണ്ടാം തരക്കാരുമായി കാലിക്കറ്റ് സർവകലാശാല ഭരിക്കുന്ന വർ പുറന്തള്ളുമ്പോൾ രാജ്യത്തെ മറ്റു പരമോന്നത സർവകലാശാലകൾ അവരെ കൈ നീട്ടി സ്വീകരിക്കുകയാണ്. 10+2+3 പാറ്റേൺ അനുസരിച്ചല്ലാതെ ബിരുദങ്ങളെടുക്കുന്നവർ ഒന്നിനും കൊള്ളാ ത്തവരെന്ന് പറയുന്ന കാലിക്കറ്റ് സർവ്വക ലാശാല സ്കൂളിലും കോളജി ലുംപഠിക്കാത്ത വർക്കു വേണ്ടി നടത്തുന്ന ഓപ്പൺ ഡിഗ്രി നടത്തുന്നതിലെ ന്യായമെ ന്തെന്ന് സർവകലാശാല ഭരിക്കുന്നവർ വ്യക്തമാക്കു ന്നില്ല. റഗുലർകോളജുകളിൽ പഠിച്ചവർക്കും സ്കൂ ളിൽ പഠിക്കാതെ കാലിക്കറ്റ് സർവക ലാശാ ലയുടെ ഓപ്പൺ ഡിഗ്രിയെടുക്കുന്നവർക്കും നൽകുന്ന ഒർജിനൽ സർട്ടിഫിക്കറ്റിൽ പോലും സർവകലാശാല ഈ മാറ്റം വേർതിരിച്ചെഴുതാത്തതെന്തെന്ന ചോദ്യത്തിനും ഭരിക്കുന്ന വർക്ക് ഉത്തരമില്ല.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651