1470-490

വിളയോടി ശിവൻകുട്ടി വിട്ടയക്കണം എൻസിഎച്ആർ ഒ

മലപ്പുറം : കൊല്ലംകോട് പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത ദേശീയ മനുഷ്യാവകാശ ഏകോപന സമിതി കേരള ചാപ്റ്റർ പ്രസിഡണ്ട് വിളയോടി ശിവൻകുട്ടിയെ നിരുപാധികം വിട്ടയക്കണമെന്ന് എൻ സി എച് ആർ ഒ മലപ്പുറം ജില്ലാ ചാപ്റ്റർ ആവശ്യപ്പെട്ടു പാലക്കാട് ജില്ലയിലെ പോലീസ് അതിക്രമങ്ങൾക്കും ദുരൂഹമരണങ്ങൾ ക്കും എതിരെ നിരന്തരം പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ പേരിലാണ് പോലീസ് ശിവൻകുട്ടിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത് സമ്പത്ത് വധക്കേസിലെ പ്രതിയായ കൊല്ലംകോട് സിഐ വിപിൻദാസ് ആണ് ശിവൻകുട്ടി ക്കെതിരെ ചിറ്റൂർ ഡിവൈഎസ്പിക്ക് വ്യാജ പരാതി നൽകിയത്. കൊല്ലംകോട് പോലീസ് സ്റ്റേഷനിലേക്ക് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട് പോലീസ് ആത്മഹത്യ ആക്കി ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ശിവരാജിന്റെ മരണത്തിൽ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കൊല്ലംകോട് പോലീസ് സ്റ്റേഷനിലേക്ക് ആക്ഷൻ കൗൺസിൽ മാർച്ച് നടത്തിയിരുന്നു അത് ഉദ്ഘാടനം ചെയ്ത ശിവൻകുട്ടി പോലീസിൻറെ കെടുകാര്യസ്ഥതയ്ക്ക് എതിരെ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരുന്നത് അതിന്റെ പ്രതികാരമായിട്ടാണ് സിഐ ജാതി അധിക്ഷേപം നടത്തി എന്ന് പറഞ്ഞ് ശിവൻകുട്ടി ക്കെതിരെ രംഗത്തുവന്നത് പോലീസ് അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രക്ഷോഭ രംഗത്തിറങ്ങുന്ന വരെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാൻ ഉള്ള പോലീസിന്റെ ശ്രമം വിജയിക്കുക ഇല്ലെന്നും എൻ സി എച്ച് ആർ യോഗം അഭിപ്രായപ്പെട്ടു ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ട്രഷറർ കെ പി ഒ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് പി വി മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി കുരിക്കൾ ഷബീർ, ശരീഫ് നടുത്തൊടി ,റഫീക്ക് താനൂർ, അബ്ദുള്ളക്കുട്ടി വൈലത്തൂർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269