1470-490

എക്‌സ്‌പോ 2020 : സന്ദര്‍ശകരെ സ്വീകരിക്കാന്‍
ഒരുങ്ങി ഇന്ത്യന്‍ പവലിയന്‍

പ്രതീകാത്മക ചിത്രം

ദുബായ് :എക്‌സ്‌പോ 2020 : സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ പവലിയന്‍. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം, സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് എക്‌സ്‌പോ വേദിയിലെ ഇന്ത്യന്‍ പവലിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലോക എക്‌സ്‌പോ വേദിയിലെത്തുന്ന ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഇന്ത്യന്‍ പവലിയന്‍ പൂര്‍ണ്ണസജ്ജമായതായി അംബാസഡര്‍ പ്രത്യേക പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
വിവിധ വര്‍ണ്ണങ്ങളിലുള്ള 600 ബ്ലോക്കുകളാല്‍ നവീനമായ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ചലിക്കുന്ന മുഖപ്പ് ഇന്ത്യന്‍ പവലിയന്റെ പ്രത്യേകതയാണ്. ഒരു അച്ചുതണ്ടില്‍ കറങ്ങുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുള്ള ഈ ബ്ലോക്കുകള്‍ ചിത്രവേല പോലെ വിവിധ പ്രമേയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യ മുന്നോട്ട് കുതിക്കുന്നു എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയനു രൂപം നല്‍കിയിരിക്കുന്നത്. നൂതനമായ രൂപകല്പന, നിരവധിയായ കലാപരിപാടികള്‍, പ്രത്യേക ചടങ്ങുകള്‍ എന്നിവയാല്‍ സന്ദര്‍ശകര്‍ക്ക് മറക്കാനാകാത്ത ഒരു അനുഭവം സൃഷ്ടിക്കുന്നതിനായി ഇന്ത്യന്‍ പവലിയന്‍ ഒരുങ്ങിയതായി അംബാസഡര്‍ വ്യക്തമാക്കി.
ഏതാണ്ട് 4614 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ഇന്ത്യന്‍ പവലിയന്‍ ഇതുവരെയുള്ള അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പവലിയനാണ്. ഇന്ത്യന്‍ പവലിയനിലെ സ്റ്റാര്‍ട്ടപ്പുകളുടെ വിഭാഗം ഇന്ത്യയിലെ ഏതാണ്ട് അമ്ബതിനായിരത്തില്‍ പരം സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ക്ക് നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഇന്നോവേഷന്‍ ഹബ് എന്ന പേരില്‍ ഇന്ത്യന്‍ പവലിയനില്‍ പ്രത്യേകം ഒരുക്കിയിട്ടുള്ള വേദി, രാജ്യത്തെ കുശാഗ്രബുദ്ധികളായവര്‍ക്ക് ആഗോളതലത്തിലുള്ള സമാനരീതിയിലുള്ളവരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270