1470-490

കയ്യേറ്റം ഒഴിപ്പിക്കാതെ റോഡ് പ്രവൃത്തിക്കെതിരെ പരാതി

മലപ്പുറം:എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഏറനാട് മണ്ഡലത്തില്‍ പെട്ട എരഞ്ഞിമാവ് മുതല്‍ എടവണ്ണവരെയും അരീക്കോട് സൗത്ത് പുത്തലം മുതല്‍ മഞ്ചേരി വരെയും റോഡിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തി തിരിച്ചുപിടിക്കാനാവശ്യമായ സര്‍വ്വേ നടത്താന്‍ പൊതുമരാമത്ത് മന്ത്രിക്ക് പരാതി.
158 കോടിചെലവില്‍ തുടങ്ങിയ എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയുടെനവീകരണ പ്രവര്‍ത്തിയില്‍ കയ്യേറ്റം ഒഴിപ്പിക്കാതെ ബന്ധപെട്ടവര്‍ റോഡ് പ്രവര്‍ത്തി നടത്തുന്നതിനെതിരെയാണ് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കുംപരാതി നല്‍കിയതായി അരീക്കോട് മേഖല റോഡ് സുരക്ഷാസമിതി കണ്‍വീനര്‍ കെ.എം സലിം പത്തനാപുരം അറിയിച്ചു.
രണ്ടു വര്‍ഷം കൊണ്ട് പ്രവര്‍ത്തിപൂര്‍ത്തിയാക്കാനുള്ള പദ്ധതിയില്‍ ഏറെ വൈകിയാരംഭിച്ചതിനാല്‍ റിസര്‍വേ നടത്താതെയും എന്‍ജിനിയര്‍ മാരുടെ മേല്‍നോട്ടമില്ലാതെയുമാണ് പ്രവര്‍ത്തി നടക്കുന്നത് സംസ്ഥാന പാതയിലെ അരീക്കോട് പത്തനാപുരം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ വീതി കുറവ് റോഡ് കയ്യേറ്റം മൂലമാണെന്നും അത് നികത്താതെയുള്ള പ്രവര്‍ത്തി നടത്തുന്നതാണ് പരാതിക്ക് കാരണം.
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ എരഞ്ഞി മാവു മുതല്‍ അരീക്കോട് മഞ്ചേരി റോഡ് ഭാഗങ്ങളിലെ കയ്യേറ്റം ഒഴിപ്പിച്ചിച്ചാല്‍ റോഡ് വിതിലഭിക്കുമെന്ന്അരീക്കോട് മേഖല റോഡ് സുരക്ഷാസമിതി ഭാരവാഹികള്‍ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269