1470-490

സിഎല്‍ആര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്,
ഹൈക്കോടതി വിധി നടപ്പിലാക്കണം

പ്രതീകാത്മക ചിത്രം

വേലായുധന്‍ പി.മൂന്നിയൂര്‍

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇടത് അനുകൂലികളെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായി നിയമിക്കാനുള്ള നീക്കത്തിനെതിരെ സിഎല്‍ആര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്.കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 1986 മുതല്‍ ദിവസക്കൂലിക്ക് പ്യൂണ്‍ ജോലിചെയ്തുവരുന്നതൊഴിലാളികളാണ് ഇക്കഴിഞ്ഞ ആറുവര്‍ഷമായിട്ട് സ്വീപ്പര്‍ ജോലിയെടുക്കുന്നത്.
സര്‍വ്വകലാ സ്‌റ്റേഡിയത്തിലും,എന്‍ജിനിയറിംലും മറ്റുമാണ് ഇവര്‍ പാര്‍ട്ട് ടൈം ദിവസ വേതനത്തിന് ജോലി ചെയ്തു വരുന്നത്.ഈ തൊഴിലാളികള്‍ ഒഴിവാക്കി ബാക്കി പാര്‍ട്ടിക്കാരെയും അവരുടെ ഭാര്യമാരേയും ഇടതുപക്ഷ അനുകൂലികളെ മാത്രമായി സ്ഥിരപ്പെടുത്താനുള്ളനീക്കം നടത്തുന്നതായ് സിഎല്‍ആര്‍ തൊഴിലാളികള്‍ ആരോപിച്ചു.ഇന്ന് നടക്കുന്ന സിന്‍ഡിക്കേറ്റില്‍ ഇത് പ്രാവര്‍ത്തികമാക്കാനുള്ള തീരുമാനമുണ്ടെന്നും സിഎല്‍ആര്‍ തൊഴിലാളികള്‍ ആശങ്കപ്പെടുന്നു.
നിയമപരമായും പ്രക്ഷോഭമായും 36 വര്‍ഷമായി ജോലി ചെയ്യുന്ന സിഎല്‍ആര്‍മാര്‍ മുന്നിട്ടിറങ്ങുമെന്നും വിസി,രജിസ്ട്രാര്‍,സിന്‍ഡിക്കേറ്റ് മെമ്പര്‍മാരെയും ബോദ്ധ്യപ്പെടുത്തുന്നതായും തൊഴിലാളികളില്‍ കൂടുതല്‍ പേരെയും ഇടതുപക്ഷ അനുകൂല സംഘടനകളില്‍പ്പെട്ടവരെ നിയമിക്കാനാണ് നീക്കമെങ്കില്‍ ജനകീയ പ്രക്ഷോഭം നടത്തുമെന്നും സിഎല്‍ആര്‍ ജീവനക്കാര്‍ വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269