1470-490

കാനഡയില്‍ ട്രൂഡോ തുടരും:
ഇന്ത്യക്കാരനായ നേതാവിന്റെ പിന്തുണയും?

ജസ്റ്റിന്‍ ട്രൂഡോ

ജഗ്മീത് സിംഗ്

സ്വന്തം ലേഖകന്‍

ഒട്ടാവ:കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തില്‍. കനേഡിയന്‍ പാര്‍ല്യമെന്റിലേയ്ക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ലീഡ് നിലനിര്‍ത്തി.
ആകെയുള്ള 333ല്‍ 156 സീറ്റ് നേടിയാണ് ലിബറല്‍ പാര്‍ട്ടി ഭൂരിപക്ഷംനേടിയത്. ചെറുപാര്‍ട്ടികളുടെ സഹായത്തോടെ ട്രൂഡോ ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായി. ലിബറല്‍ പാര്‍ട്ടിയിലും തന്നിലും വിശ്വാസമര്‍പ്പിച്ചതിന് അദ്ദേഹം ജനങ്ങളോട് നന്ദി പറഞ്ഞു.
ഈ യാത്ര സുഗമമായി തുടരുമെന്ന് വാഗ്ദാനം ചെയ്തു. മെച്ചപ്പെട്ട ഭരണത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന കണക്കുകൂട്ടലിലാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രി ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
അത് നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പ്രതിപക്ഷ നേതാവ് എറിന്‍ ഓ ടൂളിനെയാണ് ജസ്റ്റിന്‍ ട്രൂഡോ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. മാതൃകാപരമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളായിരുന്നു ട്രൂഡോയെ വിജയത്തിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ‘ഫ്‌ളൈറ്റ് പ്ലാന്‍’ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പ്രത്യേകിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അസ്വസ്ഥരാക്കിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിച്ചത് ഇന്ത്യന്‍ സമൂഹത്തെയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നല്‍കിയ തണുപ്പന്‍ സ്വീകരണം ഓര്‍ത്തിട്ടാണോ അത്തരമൊരു സമീപനം ട്രൂഡോയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വ്യഖ്യാനിക്കപ്പെടുന്നുണ്ട്.
ഖാലിസ്ഥാന്‍ വാദികളോടുള്ള കാനഡയുടെ മൃദുസമീപനമാണ് ഇന്ത്യയെ ചൊടിപ്പിച്ചതെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു.കാനഡയുമായി ശക്തമായ ബന്ധം പുലര്‍ത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. ഉന്നത വിദ്യാഭ്യാസ- തൊഴില്‍ സാധ്യതകള്‍ ഇത്രയേറെ ലഭ്യമാക്കുന്ന മറ്റൊരു വിദേശ രാജ്യം ഇല്ല. ഇന്ത്യക്കെതിരെ സൗഹൃദത്തിന്റെ വാതിലുകള്‍ അടച്ചിട്ടില്ല എന്നതും പ്രതീക്ഷകള്‍ നല്‍കുന്നു.
ഇന്ത്യന്‍ വംശജനായ ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുമായി ആയിരിക്കും ട്രൂഡോ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270