1470-490

യുവാവിനെ മര്‍ദിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൂവാറില്‍ യുവാവിനെ മര്‍ദിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ജെ.എസ്.സനലിന് എതിരെയാണ് നടപടി. ഓട്ടോറിക്ഷ തൊഴിലാളിയായ സുധീര്‍ഖാനാണ് മര്‍ദനമേറ്റത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ എസ്‌ഐ തെറ്റുകാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തുടരന്വേഷണത്തിന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ഓട്ടോറിക്ഷ തൊഴിലാളിയായ സുധീര്‍ഖാനെ പൂവാര്‍ പെട്രോള്‍ പമ്പിന് മുന്‍പില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ ബസ് കയറ്റിവിട്ട ശേഷം നില്‍ക്കുമ്പോഴായിരുന്നു ഇത്. എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് ചോദിച്ചതോടെയാണ് എസ്‌ഐ മര്‍ദിച്ചതെന്ന് സുധീര്‍ പറഞ്ഞു. റോഡിലും തുടര്‍ന്ന് സ്‌റ്റേഷനിലും എത്തിച്ച് മര്‍ദിച്ചതായാണ് പരാതി.ശരീരത്തിലാകെ മര്‍ദനമേറ്റ സുധീര്‍ ആയുര്‍വേദ ചികിത്സയിലാണ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689