1470-490

ജൈവകൃഷി തട്ടിപ്പാണോ? എന്തുകൊണ്ട്

സ്‌പെഷ്യല്‍ ഡെസ്‌ക്: ജൈവ കൃഷിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ അരങ്ങു തകര്‍ക്കുന്ന മേഖലയാണ് കേരളം. കാരണം ഏത് അന്ധവിശ്വാസങ്ങളും തടസമില്ലാതെ പ്രചരിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സാമൂഹിക സാഹചര്യമാണ് കേരളത്തിലുള്ളത്. ജൈവ കൃഷിയാണെന്ന മട്ടില്‍ വില കൂടിയ ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്ന തട്ടിപ്പുകാരും ഇതു വാങ്ങി തൊണ്ട തൊടാതെ വിഴുങ്ങുന്ന ജനങ്ങളുമാണ് കേരളത്തിലുള്ളത്. സത്യത്തില്‍ ജൈവകൃഷി, ജൈവവളം എന്നിവയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കു പിന്നിലെ യാഥാര്‍ഥ്യമെന്താണ്. നമുക്ക് പരിശോധിക്കാം.
ഓര്‍ഗാനിക് ഫാമിങ് എന്ന് പറഞ്ഞു നിങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച ശാസ്ത്രീയ അറിവുകള്‍ നിങ്ങള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. ആദ്യമേ പറയട്ടെ അശാസ്ത്രീയമായ എല്ലാ കൃഷിക്കും കൂടി ഇട്ടു വിളിക്കുന്ന ഓമനപ്പേരായി മാറി ഇന്ന് ഓര്‍ഗാനിക് ഫാമിങ് മാറിയിരിക്കുന്നു. കൂടെ കുറെ കെട്ടു കഥകളും.

എന്താണ് രാസവളം?

ഇംഗ്ലീഷില്‍ fertilizer എന്ന് പറയാം. ഇത് മലയാളീകരിച്ചു രാസവളം എന്നാക്കി. ഈ പേരിലുള്ള ‘രാസ’ ആണ് പ്രശ്‌നം എന്ന് തോന്നുന്നു. പകരം ‘സമൃദ്ധകം’ എന്നായിരുന്നുവെങ്കില്‍ കുറച്ചുകൂടി സ്വീകാര്യത കിട്ടിയേനെ. പാശ്ചാത്യ രാജ്യങ്ങളിലൊക്കെ ‘plant food’ എന്നാണ് പൊതുവായി fertilizer നു പറയുന്നത്. ചെടികള്‍ക്ക് വളര്‍ച്ചയ്ക്ക് ആവശ്യമുള്ള പോഷകാഹാരം നല്‍കുന്ന പദാര്‍ത്ഥത്തെ ആണ് രാസവളം എന്ന് പറയുന്നത്.

എന്തൊക്കെയാണ് സാധാരണ രാസവളത്തിലെ ഘടകങ്ങള്‍?

പലതരം രാസവളങ്ങളിലെയും ഇനി പറയുന്ന മൂലകങ്ങളുടെ അളവുകള്‍ വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലതും സാധരണ കാണപ്പെടുന്ന മൂലകങ്ങള്‍ ഇവയാണ്.

പ്രഥാന സ്ഥൂലപോഷകങ്ങള്‍
നൈട്രജന്‍ (Nitrogen; N), ഫോസ്ഫറസ് (Phosphorus; P), പൊട്ടാസ്യം (Potassium;K). (NPK fertilizers).

ഇതര സ്ഥൂലപോഷകങ്ങള്‍: കാല്‍സ്യം (calcium; Ca), മഗ്‌നീഷ്യം (magnesium (Mg), സള്‍ഫര്‍ (sulfur; S);

സൂക്ഷ്മ പോഷകങ്ങള്‍: ചെമ്പ് (copper; Cu), ഇരുമ്പ് (iron; Fe), മാന്‍ഗനീസ് (manganese: Mn), നാകം zinc (Zn) തുടങ്ങിയവ.

ഈ മൂലകങ്ങള്‍ സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് എങ്ങിനെയാണ് ഉപകരിക്കുന്നത്?
ഏറ്റവും പ്രധാന സസ്യപോഷകമാണ് നൈട്രജെന്‍ (Nitrogen; N): ഇലകളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പ്രകാശ സംശ്ലേഷണത്തിനുള്ള ക്ലോറോഫിലുകളുടെ നിര്‍മ്മാണത്തിനും, കായ്കളും, പഴങ്ങളും ഒക്കെ ഉല്‍പ്പാദിപ്പിക്കാനും നൈട്രോജെന്‍ അത്യന്താപേക്ഷിതമാണ്.

ഫോസ്ഫറസ് (Phosphorus; P) DNA നിര്‍മ്മാണത്തിനും, ഊര്‍ജ്ജാവഹകര്‍ ആയ Adenosine triphosphate (ATP) യുടെ നിര്‍മ്മാണത്തിനും ഫോസ്ഫറസ് അത്യന്താ പേക്ഷിതമാണ്. വേരുകളുടെ വളര്‍ച്ചയ്ക്ക് ഫോസ്ഫറസ് കൂടിയേ തീരൂ.

പൊട്ടാസ്യം (Potassium;K). തണ്ടുകളുടെ കരുത്തിനും, പൂവുകള്‍ ഉണ്ടാവുന്നതിനും, പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്.

വളരെ ചെറിയ അളവില്‍ കാല്‍സ്യം (calcium; Ca), മഗ്‌നീഷ്യം (magnesium (Mg), സള്‍ഫര്‍ (sulfur; S); ചെമ്പ് (copper; Cu), ഇരുമ്പ് (iron; Fe), മാന്‍ഗനീസ് (manganese: Mn), നാകം zinc (Zn) തുടങ്ങിയവ ജൈവരാസപ്രക്രിയകളെ ത്വരിപ്പിക്കുന്ന മാംസ്യമായ enzyme ന്റെ നിര്‍മ്മാണത്തിന് അത്യന്താ പേക്ഷിതമാണ്.

ഓര്‍ഗാനിക് (ജൈവ) വളങ്ങള്‍ എന്നാല്‍ എന്താണ്?

പ്രകൃതി ദത്തമായ വളങ്ങള്‍ ആണ് ഓര്‍ഗാനിക് വളങ്ങള്‍. സസ്യങ്ങളുടെ അഴുകിയ ഭാഗങ്ങള്‍, ചാണകം, ഗോ മൂത്രം, മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ [animal excreta-manure], കമ്പോസ്റ്റ്, അറവു ശാലയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തുടങ്ങിയവയും ഓര്‍ഗാനിക് വളങ്ങള്‍ ആയി ഉപയോഗിക്കാറുണ്ട്. ഇവ രാസ വളങ്ങളുടെ അത്രയും ഫലപ്രദമായവ അല്ല. തന്നെയുമല്ല വളര്‍ച്ചയ്ക്ക് ആവശ്യമുള്ള കൃത്യമായ അളവിലുള്ള സ്ഥൂല, സൂക്ഷ്മ പോഷകങ്ങളും മറ്റു മൂലകങ്ങളും ഓര്‍ഗാനിക് വളങ്ങളില്‍ നിന്ന് കിട്ടുകയുമില്ല.

രാസവളം ഉപയോഗിക്കുന്നതു കൊണ്ട് ആരോഗ്യപരമായ എന്തെകിലും പ്രശ്‌നങ്ങള്‍ ഉണ്ടോ?
രാസവളം ഉപയോഗിച്ചുണ്ടാക്കിയ പച്ചക്കറികളോ, പഴ വര്‍ഗങ്ങളോ കഴിക്കുന്നതു കൊണ്ട് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പരിസ്ഥിതി സംബന്ധമായ എന്തൊക്കെ പ്രശ്ങ്ങള്‍ ആണ് രാസവളം കൊണ്ട് ഉണ്ടാകുന്നത്?
വളം ഇടുമ്പോള്‍ മഴ വെള്ളത്തില്‍ കലര്‍ന്ന് കുടിവെള്ളത്തില്‍ എത്താതെ നോക്കണം. കൂടാതെ അമിതമായ രാസവള പ്രയോഗം വെള്ളത്തില്‍ കലര്‍ന്ന് വെള്ളത്തില്‍ പായലുകളുടെ വളര്‍ച്ച കൂട്ടാന്‍ സാദ്ധ്യത ഉണ്ട്. കുട്ടനാട്ടിലെ അമിതമായ പായല്‍ വളര്‍ച്ച പാടങ്ങളില്‍ നിന്നുള്ള രാസവളം വെള്ളത്തില്‍ കലര്‍ന്ന് ഉണ്ടായതാകാനുള്ള സാദ്ധ്യത ഉണ്ട് (ഈ രീതിയില്‍ പഠനങ്ങള്‍ നടന്നതായി അറിവില്ല). രാസവളപ്രയോഗം വെള്ളത്തില്‍ കലര്‍ന്ന് മല്‍സ്യ സമ്പത്തിനെയും കാര്യമായി ബാധിക്കാന്‍ സാദ്ധ്യത ഉണ്ട്.
വളം ഇല്ലാതെ ഉണ്ടാക്കിയ ഫലങ്ങള്‍ കൂടുതല്‍ ഗുണകരമാണോ?.
ലളിതമായി പറഞ്ഞാല്‍ നല്ല വളക്കൂറുള്ള മണ്ണ് അല്ലെങ്കില്‍ വളം ഇടാതെയുണ്ടാക്കിയ പച്ചക്കറി, പഴ വര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടത്ര പോഷക ആഹാരം കിട്ടുന്നില്ല. വേണ്ടത്ര പോഷകാഹരം കിട്ടാതെ പോഷണവൈകല്യം വന്ന പച്ചക്കറികള്‍ കഴിക്കുന്നത് ഗുണകരം എന്ന് വിചാരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലല്ലോ? ജര്‍മ്മനിയിലെ Hohenheim University യിലെ ഗവേഷകരെ ഉദ്ധരിച്ചു പറഞ്ഞാല്‍, ‘No clear conclusions about the quality of organic food can be reached using the results of present literature and research results.’ അതായത്, ഇതുവരെയുള്ള ഗവേഷണ പഠനങ്ങള്‍ വച്ച് ഓര്‍ഗാനിക് ഭക്ഷണസാധങ്ങള്‍ക്കു ഗുണനിലവാരം കാര്യമായി കൂടുതലാണ് എന്ന് കണ്ടെത്തിയിട്ടില്ല.

അമേരിക്കയിലെ പ്രശസ്തമായ Rutgers യൂണിവേഴ്‌സിറ്റിയിലെ food toxicology പ്രൊഫെസ്സര്‍ ആയ Joseph D. Rosen, പറയുന്നത് ‘Any consumers who buy organic food because they believe that it contains more healthful nutrients than conventional food are wasting their money.’ അതായത് ഗുണം കൂടുതല്‍ ഉണ്ട് എന്ന് കരുതി ഓര്‍ഗാനിക് ആഹാരത്തിനു പൈസ മുടക്കുന്നത് വെറുതെയാണ് എന്ന്.

Comments are closed.

x

COVID-19

India
Confirmed: 43,531,650Deaths: 525,242