1470-490

നൂറുദിന കര്‍മ്മപദ്ധതി:
ജില്ലയില്‍ തുറന്നത്
106 ഗ്രാമീണ റോഡുകള്‍

കൊച്ചി:സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 106 ഗ്രാമീണ റോഡുകള്‍.2018 ലെ പ്രളയത്തിലും 2019ലെ കാലവര്‍ഷത്തിലും തകര്‍ന്ന റോഡുകളാണ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ പുനര്‍നിര്‍മ്മിച്ചത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 1729.66 ലക്ഷം ഉപയോഗിച്ചാണ് റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയത്. റോഡുകളുടെ പുനരുദ്ധാരണം, ടൈല്‍ വിരിക്കല്‍, കാന നിര്‍മ്മാണം, സ്ലാബ് ഇടല്‍ എന്നിവയാണ് പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയത് കോട്ടപ്പടി ഗ്രാമപഞ്ചായത്തിലാണ്. പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും തകര്‍ന്ന ആറ് റോഡുകള്‍ ആണ് ഇവിടെ 82.23 ലക്ഷം ചിലവില്‍ പുനര്‍നിര്‍മ്മിച്ചത്. വാരപ്പെട്ടി, പിണ്ടിമന , നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തുകളില്‍ അഞ്ച് റോഡുകളും പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ നാലു റോഡുകളും പൂര്‍ത്തിയാക്കി. 58 ലക്ഷം നിര്‍മാണ ചെലവിലാണ് ഒക്കല്‍ പഞ്ചായത്തിലെ ചേലമറ്റം അമ്പലം ആര്‍ച്ച് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അങ്കമാലി മുന്‍സിപ്പാലിറ്റിയില്‍ ചാക്കരപ്പറമ്പ് സെന്റ് പീറ്റേഴ്‌സ് പള്ളി റോഡ്, കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ എച്ച്.എം.ടി കോളനി മറ്റക്കാട് കൂനമ്മാവ് റോഡ്,
കൊരക്കംപിള്ളി കോട്ടമൂലപ്പാടം റോഡ്, കോതമംഗലം മുനിസിപ്പാലിറ്റിയില്‍ ആനക്കല്ല് കനാല്‍പാടം ചാമക്കാല റോഡ്, ഫ്‌ലവര്‍ ഹില്‍ റോഡ്, ഷാപ്പുംപടി ചെളിക്കുഴി തണ്ട് റോഡ്, മരട് മുന്‍സിപ്പാലിറ്റിയില്‍ കുമാരപുരം ക്ഷേത്രം ബൈ റോഡ്, തുറവൂരില്‍ ദേവഗിരി തേലപ്പിള്ളി പുഞ്ച റോഡ്, തൃപ്പൂണിത്തുറയില്‍ കൊല്ലംപടി വാട്ടര്‍ടാങ്ക് റോഡ്, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ അക്കലക്കാട്ട് റോഡ്, ഐക്കരനാട് പഞ്ചായത്തില്‍ നമ്പ്യാര് പടി കറുകപ്പിള്ളി ലക്ഷം വീട് കോളനി റോഡ്, ആലക്കോട് പഞ്ചായത്തില്‍ ആലക്കോട് തെക്കുംഭാഗം റോഡ്, ആലങ്ങാട് പഞ്ചായത്തില്‍ കളപ്പുരയ്ക്കല്‍ പെട്ടപ്പാലം റോഡ്, ചിറയം അറക്കാട്ട് വഴി റോഡ്, ആരാക്കുഴയില്‍ പെരുമ്പാവൂര്‍ സൗത്ത് തൃക്കേക്കടവ് റോഡ്, അശമന്നൂരില്‍ എക്കുന്നം കോട്ട ചിറ റോഡ്, അയ്യമ്പുഴയില്‍ കണക്കനാംപാറ-തട്ടുപാറ-കരടിപൊങ്ങ് റോഡ്, മൂലേപ്പാറ-താണിക്കോട് കവല റോഡ്, ചിറ്റാറ്റുകര യില്‍ ഫിഷര്‍മെന്‍ കോളനി ഇളമന പറമ്പ് റോഡ്, എടക്കാട്ടുവയലില്‍ കയ്യില് മംഗല താഴം മീന്‍പ്പിള്ളി റോഡ്, ഊഴക്കോട് ചാപ്പല്‍ റോഡ്, എടത്തല പഞ്ചായത്തില്‍ ഇതില്‍ ഷഹിര്‍ റബ്ബര്‍ ചാലയില്‍പാടം അമ്പലമുക്ക് റോഡ്, ഒക്കല്‍ പഞ്ചായത്തില്‍ ചേലമറ്റം അമ്പലം ആര്‍ച്ച് റോഡ് തുടങ്ങി 106 റോഡുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പൂര്‍ത്തീകരിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269