1470-490

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ അധികമുള്ള സീറ്റ് മലപ്പുറത്ത് അനുവദിക്കണമെന്ന് എസ്ഡിപിഐ

പ്രതീകാത്മക ചിത്രം

മലപ്പുറം:പുതിയ അധ്യയനവര്‍ഷത്തില്‍ പ്ലസ് വണ്ണിന് ജില്ലയില്‍ പുതിയ ബാച്ച് അനുവദിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജില്ലയോടുള്ള കടുത്ത അവഗണന യാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുത്താതെ തന്നെ തെക്കന്‍ജില്ലകളില്‍ നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റുകയും നിലവിലുള്ള അധ്യാപകരെ മലപ്പുറത്തേക്ക് മാറ്റി നിയമിക്കുകയും സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ മലപ്പുറത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് എസ്ഡിപിഐ ഐ ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ സി എച്ച് അഷ്‌റഫ്‌റഫ് പറഞ്ഞു.ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.സാദിഖ് നടുത്തൊടി,ജില്ലാ സെക്രട്ടറിമാരായ കൃഷ്ണന്‍ എരഞ്ഞിക്കല്‍ മുസ്തഫാ പാമങ്ങാടന്‍,മുര്‍ഷിദ് ഷമീം,ജില്ലാ ട്രഷറര്‍ കെ.സി.സലാം,എ.കെ അബ്ദുല്‍ മജീദ് സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269