1470-490

3.5 കോടിയുടെ കണ്ണമ്പ്ര റൈസ് പാര്‍ക്ക് അഴിമതി;
പാലക്കാട് സിപിഎമ്മില്‍ സ്‌ഫോടനം,അച്ചടക്ക നടപടി

ചാമുണ്ണിയെ തരംതാഴ്ത്തി, ബന്ധുവിനെ പുറത്താക്കി

പാലക്കാട്: 3.5 കോടിയുടെ പാലക്കാട് കണ്ണമ്പ്ര റൈസ് പാര്‍ക്ക് അഴിമതിയില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി സി.കെ.ചാമുണ്ണിയെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റിയില്‍ തുടരും. റൈസ് പാര്‍ക്ക് കണ്‍സോര്‍ഷ്യം സെക്രട്ടറി ആര്‍.സുരേന്ദ്രനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ചാമുണ്ണിയുടെ ബന്ധുവാണു സുരേന്ദ്രന്‍. പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയതിനു വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ.ബാലനെ തരംതാഴ്ത്തി. ബാലനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
സിപിഎം നേതാക്കള്‍ക്കിടയില്‍ ഭരണത്തിലും തുടര്‍ഭരണത്തിലും വ്യാപക അഴിമതി നടന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.പാര്‍ട്ടി ജില്ലാ നേതാക്കളെല്ലാം പലവിധത്തില്‍ ആരോപണങ്ങളില്‍പ്പെട്ടു കിടക്കുകയാണ്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പാണ് ആദ്യം പുറത്തായത്.പിന്നാലെ പല ജില്ലകളിലും അഴിമതി നടന്ന കാര്യം പുറത്ത് വന്നു.കണ്ണമ്പ്രയില്‍ മൂന്നരക്കോടിയുടെ അഴിമതിയാണ് നടന്നത്.പാലക്കാട് പാര്‍ട്ടി കമ്മിറ്റിയില്‍ ഇനി ഗ്രൂപ്പിസം ശക്തമാകും.പല നേതാക്കളും പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുകയാണ്

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0