1470-490

സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍
പൂര്‍ത്തീകരണത്തിന് എറണാകുളം

പ്രതീകാത്മക ചിത്രം

കൊച്ചി: സമ്പൂര്‍ണ ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരണത്തിലേക്ക് എറണാകുളം ജില്ല എത്തിയെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്.
ജില്ലയില്‍ ഇതുവരെ 39,34,735 ഡോസ് വാക്‌സിനാണ് നല്‍കിയത്. ഇതില്‍ 27,66,227 ആദ്യ ഡോസ് വാക്‌സിനും, 11,68,508 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതേവരെ ഒറ്റ ഡോസ് വാക്‌സിന്‍ പോലും ലഭിച്ചിട്ടില്ലാത്തവര്‍ 3.28 ലക്ഷം പേരാണ്, അതില്‍, 1 .22 ലക്ഷം ആളുകള്‍ക്ക് ഇപ്പോള്‍ നല്കാനാകില്ല കാരണം,അവര്‍ കോവിഡ് പോസിറ്റിവായി 3 മാസം പൂര്‍ത്തിയാകാത്തവരാണ്.
ബാക്കിയുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് ലഭ്യമാക്കാനുള്ള പരിശ്രമം ആണ് ഇപ്പോള്‍ നടത്തുന്നത് എന്ന് കളക്ടര്‍ പറഞ്ഞു.ജില്ലയില്‍ ഇപ്പോള്‍ ലഭ്യമായ 1.16 ലക്ഷം ഡോസ് കോവിഷില്‍ഡ് കൂടാതെ, 1.76 ലക്ഷം ഡോസ് കോവിഷില്‍ഡും, 9000 ഡോസ് കോവാക്‌സിനും തിങ്കളാഴ്ച ലഭ്യമാകും.
സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ഔട്ട് റീച് കേന്ദ്രങ്ങളും ഒരുങ്ങി കഴിഞ്ഞു. വാക്‌സിന്‍ ലഭിക്കുവാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് കൂടാതെ, സ്‌പോട് മൊബിലൈസേഷന്‍ സൗകര്യവുമുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,189,774Deaths: 454,712