1470-490

സംയുക്ത തൊഴിലാളി ധർണ്ണ

ചേളാരി ഐഒസി മുമ്പിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ സമരം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :ചേളാരി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് മുമ്പിൽ തൊഴിലാളികൾ സംയുക്തമായി ധർണ നടത്തി.എൽ പി ജി സിലിണ്ടർ ട്രക്ക് തൊഴിലാളി കളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് സംസ്ഥാനവ്യാപകമായ് എൽപിജി പ്ലാൻറുകൾക്കു മുമ്പിൽ തൊഴിലാളികൾ നടത്തുന്നധർ ണ്ണയുടെ ഭാഗമായിരുന്നു സമരം. 2019 ഡിസംബറിൽ കാലാവ ധികഴിഞ്ഞ കരാർ ഇതുവരെയും പുതുക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. കരാർ സമയ ബന്ധിതമായ് പുതുക്കി യിട്ടില്ലെ ങ്കിൽ ഒക്ടോബർ 17, 18 തിയ്യതി കളിലായ് 48 മണിക്കൂർ സൂചനാ പണിമുടക്ക് നടത്താനും സംഘട നകൾ തീരുമാനിച്ചിട്ടുണ്ട്. സി ഐ ടി യു , ബി എം എസ് , എ ഐ ടി യു സി, ഐ എൻ ടി യു സി, ബി കെ എസ്എന്നീ സംഘടനകളുടെ സംസ്ഥാനതല കോ ഓർഡിനേ ഷൻ കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
ചേളാരി ഐ.ഒ.സി. പ്ലാൻറിനു മുമ്പാകെ നടന്ന ധർണ്ണ സി. ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോമസുന്ദരം ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.ടി.വിനോദ്കുമാർ അധ്യക്ഷതവഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി പ്രിൻസ്കുമാർ , ചന്ദ്രൻ വെങ്ങളത്ത്, ദിവാകരൻ മതിലഞ്ചേരി, കെഗോവിന്ദൻ കുട്ടി , കെ വി അപ്പുട്ടി , വി സുബീഷ്, രഞ്ജിത്’ എന്നിവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269