1470-490

തൃശൂരില്‍ ഇന്ന്‌ 1831 സമ്പര്‍ക്ക രോഗികള്‍,
1843 പേര്‍ക്ക് കോവിഡ്

പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന്‌ 1834 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.2,448 പേര്‍ രോഗമുക്തരായി.സമ്പര്‍ക്കം വഴി 1,831 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,036 ആണ്.തൃശ്ശൂര്‍ സ്വദേശികളായ 62 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.
ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,71,870 ആണ്. 4,48,882 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.27% ആണ്.കൂടാതെ 8 ആരോഗ്യപ്രവര്‍ത്തകര്‍ക്കും,ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 66 പുരുഷന്‍മാരും 64 സ്ത്രീകളും പത്ത് വയസ്സിനു താഴെ 126 ആണ്‍കുട്ടികളും 130 പെണ്‍കുട്ടികളുമുണ്ട്.16,980 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.8,277 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.

സൗജന്യപരിശോധന നാളെ
പൂമംഗലം,പുത്തന്‍ച്ചിറ,വേളൂക്കര,പാമ്പൂര്‍,മറ്റത്തൂര്‍,പാവറട്ടി,വാടാനപ്പിളളി,പുത്തൂര്‍,മാടക്കത്തറ,പാഞ്ഞാള്‍,വളളത്തോള്‍നഗര്‍,പുന്നയൂര്‍,പുന്നയൂര്‍ക്കുളം,തൃപ്രയാര്‍, വലപ്പാട് എന്നിവിടങ്ങളില്‍ ഇന്ന് സൗജന്യമായി ടെസ്റ്റ് ചെയ്യുന്നതാണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 216
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 335
സര്‍ക്കാര്‍ ആശുപത്രികളില്‍ 283
സ്വകാര്യ ആശുപത്രികളില്‍ 464
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ 915

സംസ്ഥാനത്ത് 15,768 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 21,367 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:സംസ്ഥാനത്ത് 15,768 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,897 ആയി.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269