1470-490

ക്ലിനിക്ക് ഓണ്‍ വീല്‍സ് ഓടിത്തുടങ്ങി

കൊച്ചി: അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ക്ലിനിക്ക് ഓണ്‍ വീല്‍സ് അതിഥി തൊഴിലാളികള്‍ക്കുള്ള ആദ്യ വാക്‌സിനേഷന്‍ ക്യാമ്പ് പച്ചാളം പി.ജെ.ആന്റണി ഹാളില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു.
അതിഥി തൊഴിലാളികളുടെ വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും തൊഴില്‍ വകുപ്പിന്റെയും
നേതൃത്വത്തില്‍ ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് എറണാകുളം കരയോഗത്തിന്റെയും എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ക്ലിനിക്ക് ഓണ്‍ വീല്‍സ് പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം ഫിറോസ്,എറണാകുളം കരയോഗം പ്രസിഡന്റ് എ.മുരളീധരന്‍,ജനറല്‍ സെക്രട്ടറി പി.രാമചന്ദ്രന്‍,കൗണ്‍സിലര്‍ മിനി വിവേര,എറണാകുളം ലക്ഷ്മി ഹോസ്പിറ്റല്‍ മാനേജര്‍മാരായ വിനോദ് കെ.എന്‍,ശ്രീജിത്ത് കെ,മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി. കെ.വാരിയര്‍, നഴ്‌സിംഗ് മാനേജര്‍ അമ്പിളി യു.ജി,അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അഭി സെബാസ്റ്റ്യന്‍ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269