1470-490

ശരിവെയ്ക്കാൻ 24 – ലെ അക്കാഡമിക് കൗൺസിലിൽ അജണ്ട.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റിൽ തോറ്റ ബി – ടെക് വിദ്യാർത്ഥികളെ ജയി പ്പിക്കാൻ വിസി മാർക്ക് ദാനം നൽ കിയതായ്ആക്ഷേപം. സർവ്വകലാശാല – 2014 സ്കീം ബിടെക് എൻജിനിയറിംഗ് തോറ്റ വിദ്യാർത്ഥികളെയാണ് പ്രത്യേക മോഡറേഷൻ മാർക്ക് നൽകി ജയിപ്പിക്കാൻ വൈസ് ചാൻസ്ലർ അനധികൃതമായി ഉത്തരവിറ ക്കിയത്. കോവിഡ് – 19ന്റെ പശ്ചാത്തലത്തിൽ സപ്ലിമെന്ററി പരീക്ഷയെഴുതാൻ കഴിയാത്ത അവസ്ഥയാണെന്ന് കാണിച്ച്ഉന്ന ത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് 2014 വർഷ ബി – ടെക് വിദ്യാർത്ഥി കൾ കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് 20 മാർക്ക് സ്പെഷൽ മോഡറേഷൻ നൽകി വിദ്യാർത്ഥികളെ ജയിപ്പിക്കാൻ കഴിഞ്ഞ ഫിബ്രവരി 20 ന് വി സി ഉത്തരവിറക്കിയിരിക്കുന്നത്. ഈ ഉത്തരവ് നടപ്പിലാക്കിയത് ശരി വെക്കുന്നതിന് 24 ന് ചേരുന്ന അക്കാഡമിക് കൗൺസിലിന്റെ അജണ്ടയിൽ പരിഗണയ്ക്ക് ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽസപ്ലി മെന്ററി പരീക്ഷയെഴുതാനുള്ള തോറ്റ 200- ൽ പരം വിദ്യാർത്ഥിക്ക് സപ്ലിമെന്ററി പരീക്ഷയെഴുതാതെ വിജയിക്കാനായത്. അതെ സമ യം തോറ്റ വിദ്യാർത്ഥികളെ സപ്ലി മെന്ററി പരീക്ഷയെഴുതാതെ 20 മാർക്ക് വരെ ദാനം നൽകി അധികാര ദുർവിനിയോഗം നടത്തി വൈസ് ചാൻസ്‌ലർ വിദ്യാർത്ഥികളെ വിജയിപ്പിക്കു കയായിരുന്നു. മാത്രമല്ല കോവിഡ് മഹാമാരിക്ക് വർഷങ്ങൾ ക്ക് ബിടെക് പരീക്ഷയിൽ തോറ്റവരെയാണ് സ്പെഷ്യൽ മോഡറേഷൻ എന്ന പേരിൽ മാർക്ക് ദാനം നൽകി വിജയിപ്പി ക്കാൻ അധികാര ദുർവിനി യോഗം നടത്തിയ വൈസ് ചാൻസ്ലർക്കെതിരെ നടപടിയെ ടുക്കണമെന്ന ആവശ്യംശക്ത മാണ്. യൂണിവേഴ്സിറ്റി നിയ മപ്രകാരം,വിസി ക്കോ അക്കാ ദമിക് കൗൺസിലിനോ സിണ്ടി ക്കേറ്റിനോ മോഡറേഷൻ മാർക്ക്‌ കൂട്ടി നൽകാൻ അധികാരമില്ലെ ന്നിരിക്കെയാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി അടിയന്തിര പ്രാധാന്യ മുള്ള വിഷയങ്ങളിൽ ഉത്തരവി ടാൻ വിസി യിൽ നിക്ഷിപ്തമായി ട്ടുള്ള പ്രത്യേകഅധികാരമുപയോ ഗിച്ചാണ് മാർക്ക് ദാനം നടത്തി യിരിക്കുന്നതെന്ന് ആരോപണം. അതെ സമയംസർവ്വകലാശാല ചട്ടപ്രകാരം നിയമിക്കപെടുന്ന പരീക്ഷ ബോർഡിന് മാത്രമേ മോഡറേഷൻ മാർക്ക്‌ നിശ്ചയി ക്കാൻ അധികാരമുള്ളൂ. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാ ൽ മോഡറേഷനിൽ മാറ്റം വരു ത്താനോ പരീക്ഷ ഫലം മാറ്റാനോ ആർക്കും അധികാരമില്ല. ഫലം പ്രസിദ്ധീകരിക്കുന്നതോടെ ബന്ധ പ്പെട്ട ബോർഡിന്റെ ചുമതലകളും അവസാനിക്കും.കാലിക്കറ്റിലെബിടെക് മാർക്ക്‌ ദാനം അടിയന്ത രമായി റദ്ദാക്കണമെന്നും,മാർക്ക്‌ ദാനം നടത്തിയ കാലിക്കറ്റ് വിസി ക്കെതിരെ നടപടി കൈക്കൊള്ള ണമെന്നും ആവശ്യം ശക്തമാണ് .നേരത്തെ എം. ജി. സർവകലാ ശാല ബിടെക് പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കാൻ മന്ത്രിയുടെ അദാലത്തിലൂടെ 5 മാർക്ക്‌ ദാനമായി നൽകിയത് വിവാദമാവുകയും ഗവർണറുടെ നിർദ്ദേശപ്രകാരം അധിക മാർക്ക്‌ റദ്ദാക്കുകയും ചെയ്തതിനുപിന്നാ ലെയാണ് 20 മാർക്ക്‌വരെ ദാന മായി നൽകി കാലിക്കറ്റ് വിസി ഡോ.എം കെ ജയരാജ് ഉത്തരവി ട്ടിരിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269