1470-490

മാപ്പിളപ്പാട്ട് സുല്‍ത്താന്‍ അബൂബക്കര്‍ കിഴിശ്ശേരിയെ ആദരിച്ചു

പഴയ കാല മാപ്പിള പാട്ട് ഗായകന്‍ വി.കെ അബൂബക്കര്‍ കിഴിശ്ശേരിയെ ഉറങ്ങുന്ന സിംഹം വാട്ട്‌സാപ് ഗ്രൂപ്പ് സ്‌നേഹ സമ്മാനം നല്‍കി ആദരിക്കുന്നു

വേലായുധന്‍ പി.മൂന്നിയൂര്‍

തേഞ്ഞിപ്പലം:പഴയ കാല മാപ്പിള പാട്ട് ഗായകന്‍ വി.കെ അബൂബക്കര്‍ കിഴിശ്ശേരിക്ക് ഉറങ്ങുന്ന സിംഹം വാട്ട് സാപ് ഗ്രൂപ്പ് സ്‌നേഹ സമ്മാനം നല്‍കി ആദരിച്ചു.കാല്‍ ലക്ഷം രൂപയും പ്രശസ്തി പത്രവുമായിരുന്നു സമ്മാനം.മുസ്ലിം ലീഗ് വേദികളിലും ഇസ്ലാമിക കഥാപ്രസംഗ രംഗത്തും സജീവമായിരുന്നു അബൂബക്കര്‍ കിഴിശേരി.
കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലു നടന്നി രുന്ന മുസ്ലിം ലീഗിന്റെ ചെറുതും വലുതുമായ സമ്മേളനങ്ങളില്‍ നേതാക്കന്‍മാര്‍ എത്തുന്നതിനു മുന്‍പ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാന്‍ പാട്ടുമായി അബൂബക്കറുണ്ടാകും.പതിനെട്ടാം വയസ്സില്‍ പി.സി മൂസക്കുട്ടി മൗലവിയുടെ കൂടെ സഹഗായകനായാണ് ഇസ്ലാമിക കഥാപ്രസംഗ വേദിയില്‍ തുടക്കം.പിന്നീട് എടയൂര്‍ പി.പി.എം കുട്ടിയുടെ കൂടെയായി.കുഞ്ഞി മുഹമ്മത് സാഹിബ് സൗത്ത് വയനാട്,എടത്തനാട്ട് അഹമ്മത് കുട്ടി സാഹിബ് ,പുത്തു പാടം കുഞ്ഞീന്‍ കുട്ടി സാഹിബ് എന്നിവരുടെ കൂടെയും ഗായകനായി.പിന്നീട് സ്വന്തമായി കഥാപ്രസംഗം ആരംഭിച്ചു.
കേരളത്തിലാക മാനവും ദുബൈ, റാസല്‍ഖൈമ, അജ്മാന്‍,ഷാര്‍ജ തുടങ്ങി ഗള്‍ഫ് നാടുകളിലായി നിരവധി വേദികളില്‍ പങ്കെടുത്തു.ജയ്ഹിന്ദ് ടിവി നാലു പവന്‍ നല്‍കിയാണ് അദ്ദേഹത്തെആദരിച്ചത്.കലാസംഗീത
രംഗത്ത് പ്രവര്‍ത്തിക്കുന്ന പഴയകാല കലാകാരന്‍മാരുടെ ഒരു കൂട്ടായ്മയാണ് ഉറങ്ങുന്ന സിംഹം വാട്ട്‌സാപ്പ് ഗ്രൂപ്പ്.
കരിപ്പൂര്‍ മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ.കെ.എംസി.സി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി സലീം പാണമ്പറയാണ് മുഖ്യസംഘാടകന്‍.പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍സ്‌നേഹ സമ്മാനം കൈമാറി.മുന്‍ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗവും ഏറനാട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി യുമായ പി.പി. സഫറുള്ള അധ്യക്ഷത വഹിച്ചു.ബാബു, ബഷീര്‍ വാഴക്കാട്,സിദ്ധീഖ് ചോനാരി,പി.കെ അലി ബാപ്പു പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269