1470-490

വള്ളിക്കുന്ന് കുടിവെള്ള പദ്ധതികള്‍ക്ക് 338.06 കോടി

പ്രതീകാത്മക ചിത്രം

വേലായുധന്‍ പി. മൂന്നിയൂര്‍

തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലത്തിലെ രണ്ട് വന്‍കിട കുടിവെള്ള പദ്ധതികള്‍ക്ക് 338.06 കോടിയുടെ ഭരണാ നുമതി ലഭിച്ചതായി.പി.അബ്ദുല്‍ ഹമീദ്.എം.എല്‍.എ അറിയിച്ചു. ചേലേമ്പ്ര, മൂന്നിയൂര്‍, തേഞ്ഞിപ്പലം, വള്ളിക്കുന്ന്, ഗ്രാമ പഞ്ചായത്തുകള്‍ക്കും,കാലിക്കറ്റ് സര്‍വ്വകലാശാല ക്കും രൂപം നല്‍കിയ കുടിവെള്ള പദ്ധതിക്ക് ജല്‍ ജീവന്‍ മിഷന്‍ പ്രകാരം 285.78 കോടിയുടെ ഭരണാനുമതിയും,പെരുവളളൂര്‍ പഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് 52.28 കോടിയുടെ ഭരണാനുമതിയു മാണ് ലഭിച്ചത്.ഉടന്‍ തന്നെ പദ്ധതിയുടെസാങ്കേതികാനുമതിയും ടെന്‍ ഡര്‍ നടപടിയും സ്വീകരിക്കാനാകും.
കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്ക് വേണ്ടി ചെലവിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരും 25 ശതമാനം സംസ്ഥാന സര്‍ക്കാറും 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഗുണഭോകത്യ വിഹിതവുമാണ്.പദ്ധതി പ്രാവര്‍ത്തികമാ കുന്നതോടെ വള്ളിക്കുന്ന് തേഞ്ഞിപ്പലം, ചേലേമ്പ്ര മൂന്നിയൂര്‍ പഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടും.ചാലിയാര്‍ പുഴയിലെ വാഴക്കാട് മുണ്ടുമുഴിയില്‍ പമ്പ് ഹൗസ് സ്ഥാപിച്ച് വിരിപ്പാടം-ആക്കോട്-അരൂര്‍-പള്ളിവളവ് വഴി-ഐക്കരപ്പടി-കാക്കഞ്ചീരി വഴി യൂണിവേഴ്‌സിറ്റിയിലെ ശൂചികരണശാലയിലേക്കും പിന്നീട് ജലവിതരണ സംഭരണിയിലേക്കുമാണ് വെള്ളമെത്തിക്കുക.
പദ്ധതിക്കായി വള്ളിക്കുന്ന്, പെരുവള്ളൂര്‍ പഞ്ചായത്തുകളില്‍ സ്ഥലം ഏറ്റെടുത്ത് ജലവിഭവ വകുപ്പിന് കൈമാറേണ്ടതുണ്ട ഈ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താല്‍ പഞ്ചായത്ത് തലത്തില്‍ ജനപ്രതികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേര്‍ക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കി.ഇതിനെ തുടര്‍ന്ന് പള്ളിക്കല്‍ പദ്ധതിയുടെ അവലോകന യോഗം 28 ന് രാവിലെ 10 ന് പഞ്ചായത്ത് ഹാളില്‍ വിളിച്ച് ചേര്‍ക്കും.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269