1470-490

തേഞ്ഞിപ്പലം ഫയര്‍ സ്‌റ്റേഷന്‍;
നടപടി വേഗത്തിലാക്കണമെന്ന് പി.അബ്ദുല്‍ ഹമീദ്

പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ

വേലായുധന്‍ പി.മൂന്നിയൂര്‍

തേഞ്ഞിപ്പലം:തേഞ്ഞിപ്പലം ഫയര്‍ സ്‌റ്റേഷന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നടപടി വേഗത്തിലാക്ക ണമെന്നാവശ്യപ്പെട്ട് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ചേളാരി ഐ.ഒ.സി ബോട്ടലിങ്ങ് പ്ലാന്റില്‍ എത്തിയ വാഹനത്തില്‍ ഇന്നലെ ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തില്‍ തീ അണക്കാന്‍ മലപ്പുറം,മീഞ്ചന്ത യൂണിറ്റുകളില്‍ നിന്നും ഫയര്‍ യൂണിറ്റുകള്‍ എത്താന്‍ വൈകിയിരുന്നു. അതേസമയം ഐഒസിയിലെ ഫയര്‍ എഞ്ചിനും മറ്റു സംവിധാനങ്ങളും ഉപയോഗി ച്ചാണ് തീ അണച്ചത്.
എന്നാല്‍ വന്‍ തീപിടിത്തമുണ്ടായാല്‍ കിലോമീറ്ററുകള്‍ താണ്ടി വേണം ചേളാരിയിലെത്താന്‍.ഇത്ജനങ്ങള്‍ക്ക് ഏറെ ആശങ്കയുണ്ട്. ഇത്തരം അടിയന്തിര സാഹചര്യം മുന്നില്‍ കണ്ട് തേഞ്ഞിപ്പലം ഫയര്‍ സേറ്റഷന്‍ ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്നും ഫയര്‍ സ്‌റ്റേഷന്‍ വേണ്ടി സര്‍വ്വകലാശാല സ്ഥലം വിട്ടു നല്‍കിയിട്ടും ഫയര്‍ സ്‌റ്റേഷന്‍ ആരംഭിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വരുന്നുണ്ടെന്നും എം.എല്‍.എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269