1470-490

ചേളാരിയില്‍ ഐ.ഒ.സി. ഗ്രൗണ്ടില്‍
സിലിണ്ടര്‍ ലോറിക്ക് തീപിടിച്ചു

കത്തിയത് സിലിണ്ടര്‍ ഇല്ലാത്ത കാലിലോറി,
വന്‍ അപകടം ഒഴിവായി

ചേളാരിയില്‍ ഐ.ഒ.സി. ഗ്രൗണ്ടില്‍ കത്തിയമര്‍ന്ന സിലിണ്ടര്‍ ലോറി

വേലായുധന്‍ പി.മൂന്നിയൂര്‍

തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയല്‍ കോര്‍പ്പറേഷന്റെ പാചക വാതക ബോട്ട്‌ലിംഗ് പ്ലാന്റിലെ,പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സിലിണ്ടര്‍ ലോറിക്ക് തീപിടിച്ചു.സിലിണ്ടര്‍ ഇല്ലാത്ത കാലിലോറിയാണ് കത്തിയത്.ഉച്ചക്ക് ഒരു മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്.
ലോറിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് പാര്‍ക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന മറ്റ് ഡ്രൈവര്‍മാരും, സെക്യൂരിറ്റി ജീവനക്കാരും തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ലോറി പൂര്‍ണ്ണമായും കത്തിനശിച്ചു.മൂന്ന് യൂണിറ്റ് ഫയര്‍ എഞ്ചിനുകളുമെത്തി തീ പൂര്‍ണ്ണമായും കെടുത്തി.ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് ലോറികളിലേക്കും സിലിണ്ടര്‍ ലോറി കളിലേക്കും തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.കത്തിയ ലോറി ഇന്ന് സിലിന്റര്‍ എടുക്കുവാനായി എത്തിയതാണ്.സമീപത്തുണ്ടായിരുന്ന മറ്റൊരു ലോറിയുടെ ചില്ലുകള്‍ പൊട്ടി.ലോറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്ന നിഗമനത്തിലാണ് അധികൃതര്‍

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269