1470-490

പ്രൈഡ് ഓഫ് താനൂര്‍ പുരസ്‌കാരം ഉബൈദുല്ല താനാളൂരിന് സമ്മാനിച്ചു

ടി.പി.എം സൈതാലിക്കുട്ടി സ്മാരക പ്രൈഡ് ഓഫ് താനൂര്‍ പുരസ്‌കാരദാന ചടങ്ങ് അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്യുന്നു

താനൂര്‍:രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ടി.പി.എം സൈതാലിക്കുട്ടി സാഹിബ് സ്മാരക പുരസ്‌കാരം ഉബൈദുല്ല താനാളൂരിന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ:പി.എം.എ.സലാം സമ്മാനിച്ചു.മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് വിപാടനം ചെയ്യുന്ന പുതിയ കാലത്ത് ടി.പി.എം സൈതാലിക്കുട്ടി സാഹിബിന്റെ പൊതു പ്രവര്‍ത്തനം അനുകരണീയമായിരുന്നെന്നും പുരസ്‌കാരം നേടിയ ഉബൈദുല്ല താനാളൂരിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകരമാണ് പുരസ്‌കാരമെന്നും പി.എം.എ സലാം പറഞ്ഞു.
ട്രസ്റ്റ് ചെയര്‍ മാന്‍ ടി.പി.എം മുഹ്‌സിന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു.ജൂറി അംഗങ്ങളായ റഷീദ് മോര്യ,ടി.പി റസാഖ് എന്നിവരെ കുറുക്കോളി മുയ്തീന്‍ ആദരിച്ചു.മുസ്ലിം.ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.എ റഷീദ്, താനൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എന്‍ മുത്തുകോയ തങ്ങള്‍,എം.പി അഷ്‌റഫ്,വി. കെ. എം. ഷാഫി,ഷാഹിന നിയാസി,ഒ. രാജന്‍,അഡ്വ:പി.പി.റഹൂഫ്, എ.പി മുഹമ്മദ് ഷരീഫ്, കെ.പി.ഒ റഹ്മത്തുല്ല , ടി.വി കുഞ്ഞി ബാവ ഹാജി,ഇസ്മായില്‍ പത്തമ്പാട്,മുഹമ്മദ് ഷാജാസ് ,പി.എസ് ഹമീദ് ഹാജി, വി.പി.ഒ അസ്‌കര്‍ മാസ്റ്റര്‍,എം.സലാം മാസ്റ്റര്‍, അബ്ദുല്‍ കരീം മൂലക്കല്‍,പി. ചെറിയബാവ, റസാഖ് പകര,പി. എം. മുസ്തഫ തങ്ങള്‍,എ. ഹംസ ഹാജി, .കെ.പി ഹബീബ് റഹ്മാന്‍ ടി.പി അനീസ് പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689