1470-490

മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിൽ തോണി അപകടത്തിൽപ്പെട്ടു. നാല് പേരെ രക്ഷപ്പെടുത്തി.

പരപ്പനങ്ങാടി:മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിലും ഒഴുക്കിലും പെട്ട്  ഫൈബർ തോണി അപകടത്തിൽപ്പെട്ടു. തോണിയുലുണ്ടായിരുന്ന നാല്  തൊഴിലാളികളെയും  രക്ഷപ്പെടുത്തി. ചെട്ടിപ്പടി ആലുങ്ങൽബീച്ചിൽ നിന്നും പണിക്ക് പോയ ബാഫഖി ഒഴുക്കൽ  തോണിയാണ് ചാലിയത്ത് അഞ്ച് നോട്ടിക്കൽ മൈൽ ദൂരം കടലിൽ വെച്ച് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. പെട്ടെന്നുണ്ടായ ശക്തമായ തിര തോണിയിൽ പതിക്കുകയും  തോണിക്ക് കേടുപാടുകൾ സംഭവിക്കുകയുമായിരുന്നു. ശറഫുദ്ധീൻ കൊളക്കാടൻ, ഉമറുൽഫാറൂഖ്, ബഷീർ, മുസ്തഫ എന്നിവരാണ് തോണിയിൽ  ഉണ്ടായിരുന്നത്. നാല് പേരെയും ചാലിയത്തെ ഇലാഹി തോണി എത്തിയാണ് രക്ഷപ്പെടുത്തിയതും തോണി കെട്ടിവലിച്ച് കരക്കെത്തിച്ചതും. അപകടത്തെ തുടർന്ന്  തോണി പണിക്ക് ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണുള്ളതെന്നും ഒരു ലക്ഷം രൂപക്ക് മുകളിൽ നഷ്ടം ഉണ്ടായതായും  തൊഴിലാളികൾ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768