1470-490

പരീക്ഷാ ഭവനിൽ ഫീസടക്കാൻ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ വലയുന്നു

.വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലപരീക്ഷാ ഭവ നിൽ ഫീസടക്കാൻ സൗകര്യ മില്ലാതെ വിദ്യാർത്ഥികൾ വല യുന്നു. വിവിധ സർട്ടിഫിക്കറ്റു കൾക്ക് സർവകലാശാലയിലെ പരീക്ഷാ ഭവനിലെത്തുന്ന വിദ്യാർഥികൾക്ക് ഫീസടക്കാൻ ചെലാൻ കൗണ്ടർ സൗകര്യ ങ്ങളില്ലാതെ വിദ്യാർഥികൾ ഏറെ പ്രയാസത്തിലാണ് . പരീക്ഷാഭവനിലെത്തുന്ന വിദ്യാർഥികൾക്ക് ഫീസടക്ക ണമെങ്കിൽ സർവകലാശാല മുഖ്യകവാടത്തിനു എതിർ വശത്തുള്ള ടാഗോർ നികേതൻ കെട്ടിടത്തിലെത്തണം. ഇവിടെ യെത്തി ഫീസടക്കു ന്നവർ വിരളമാണ്. വാഴ്സിറ്റി എൻക്വയറി വിഭാഗവും ടാഗോർ നികേതൻ കെട്ടിടത്തിലാണ്. ഇവിടെ നിന്ന് ഫീസടക്കാൻ നിർദ്ദേശിക്കപ്പെ ടുന്നതുകയ്ക്ക് വ്യത്യസ്തമായി പരീക്ഷാ ഭവനിലെ വിവിധ സെക്ഷനുകളിൽ നിന്ന് ആവ ശ്യപ്പെടുന്നത്.ഇതിനെ തുടർന്ന് ഫീസടക്കാൻ വീണ്ടും വിദ്യാർ ത്ഥികൾ പരീക്ഷാ ഭവനിൽ നിന്ന് അരകിലോമീറ്റർ അകലെയുള്ള ടാഗോർ നികേതൻ കെട്ടിടത്തിലെ ചെലാൻ കൗണ്ടറിൽ ഫീസ് അടക്കാൻ എത്തേണ്ട ഗതികേ ടിലാണ്.. ഇത് വിദ്യാർത്ഥികൾക്ക് ഏറെ പ്രായാസമുണ്ടാക്കുന്നു. നിലവിൽ പരീക്ഷാഭവനിലുള്ള പ്രൈവറ്റ് ചെലാൻ കൗണ്ടറിൽ കമ്മീഷൻ നൽകി മണിക്കൂറു കളോളം കാത്ത് നിന്ന് വേണം വിദ്യാർത്ഥികൾ ക്ക്ഫീസടക്കാ നാവുന്നത്.കൊവിഡ് മാനദ ണ്ഡങ്ങൾ ലംഘിച്ച് സാമൂഹ്യ അകലം പോലും പാലിക്കാ തെയാണ് പ്രൈവറ്റ് ഓൺ ലൈൻ കേന്ദ്രത്തിൽ ഫീസടക്കാൻ വിദ്യാർഥികൾ ക്യൂ നിൽക്കുന്ന തെന്ന് ആക്ഷേ പമുയർന്നിട്ടുണ്ട്.ഫീസടക്കാൻ വിദ്യാത്ഥികൾ ക്ക്പരീക്ഷാ ഭവനിൽ സൗകര്യ ങ്ങളൊരുക്കാതെ അനങ്ങാപാ റനയം സ്വീകരിക്കുന്ന അധികൃതർ ക്കെതിരെ പ്രതിഷേധം ഉയർന്നി ട്ടുണ്ട് . മാത്രമല്ല ഇവിടങ്ങളിൽ സർവ്വകലാശാല നേരിട്ട് ചെലാൻ കൗണ്ടർ തുറക്കാതെ സ്വകാര്യ വ്യക്തി കൾക്ക് ഓൺ ചെലാൻ കൗണ്ടർ തുറന്ന് കമ്മീഷൻ വ്യവസ്ഥയിൽ ഫീസടക്കാനുള്ള സ്ഥാപനങ്ങളെ പ്രോത്സാഹി പ്പിക്കുന്നതിന്നും ലാഭം കൊയ്യു ന്നതിനുമുളള സഹായമാണ് അധികൃതർ നൽകുന്നത്. ഇതിനെ തിരെ ശക്തമായ പ്രതിഷേധമുയ ർന്നിട്ടുണ്ട് .ടാഗോർ നികേതൻ കെട്ടിടത്തി ലെ ചലാൻ കൗണ്ട റിൽ ഇവിടെയുള്ള രണ്ട് കൗണ്ടറുകളെങ്കിലും പരീക്ഷാ ഭവനിൽ ഫീസടക്കാനുള്ള സൗകര്യ ത്തിന് മാറ്റി സ്ഥാപിക്ക ണമെ ന്നാണ് വിദ്യാർഥികൾ ആവശ്യ പ്പെടുന്നത്.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768