1470-490

തേഞ്ഞിപ്പലത്തെ -തീണ്ടാം കുളവും ഭൂമിയും കയ്യേറ്റം ഒഴി പ്പിക്കണമെന്ന്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : തീണ്ടാംകുള വും ഭൂമി കയ്യേറ്റവും ഒഴിപ്പി ണമെന്ന് ആവശ്യപ്പെട്ട് സംര ക്ഷണ സമിതി രംഗത്ത്.പാടാട്ടാലുങ്ങിനു സമീപം പാച്ചീരിപാടത്ത് കർഷ കർപൂർവ്വീ കമായ് ഉപയോഗിച്ചു വന്നിരുന്ന തും പഞ്ചായത്തിന്റെ അധീനത യിലുമായിരുന്ന തീണ്ടാംകുളവും 29 സെൻറ് ഭൂമിയുമാണ് ഒരുസ്വ കാര്യ വ്യക്തി കയ്യേറിയത്.പാരമ്പര്യമായ് കാർഷികാവ ശ്യങ്ങൾക്കും മറ്റും കൃഷി ക്കാർ ഉപയോഗിച്ചു വന്നിരുന്ന കുളം ജനകീയാസൂത്രണപദ്ധതി യിൽ ഉൾപ്പെടുത്തി പഞ്ചാ യത്തു നവീകരണ പ്രവൃത്തി നടത്തി യതുമാണ്. ജാതിവ്യവസ്ഥയും തീണ്ടലും കർക്കശമായിരുന്ന കാലത്ത് പട്ടികവിഭാഗക്കാർ കുളി ക്കാനും അലക്കാനും ഉപയോ ഗിച്ചിരുന്നതിനാലാണ് കുള ത്തിന് തീണ്ടാകുളം എന്ന പേരുവന്നത് . അത്രയും പഴക്കവും പഴമയും ഉള്ള കുളമെന്ന ചരിത്രപ്രാധാ ന്യംകൂടെ പ്രദേശത്തെ കുളത്തി നുണ്ട്. 2005 – ൽ കർഷകസം ഘവും ദളിത് സംഘടനകളും കുളം അന്യാധീനപ്പെട്ടുപോകുന്നതിനെതിരെ രംഗത്തുവരികയും പ്രശ്നം പരിഹരിക്കുകയും ചെയ്തതാ യിരുന്നു. എന്നാൽ കുളം സംര ക്ഷിക്കാൻ ഉത്തര വാദപ്പെട്ടവർ ഉൾവലി ഞ്ഞ തിനാൽ പിന്നീടത് പൊതുജന ങ്ങൾക്ക് ഉപയോഗി ക്കാൻ കഴിയാത്ത അവസ്ഥയിലെ ത്തി. നിയമപരമായുള്ള എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് കുളം പൊതുവായ് സംരക്ഷിക്കുന്ന തിനാവശ്യമായ പ്രവർത്തന ങ്ങൾ നടത്താൻ തീണ്ടാംകുളം സംര ക്ഷണസമിതിക്ക് രൂപം നൽകിയി രിക്കുകയാണ്. പഞ്ചായത്തിനോട് ആവ ശ്യമായ ഇടപെടലുകൾ നടത്താൻ ആവശ്യപ്പെടാനുംഎല്ലാവിഭാഗം ആളുകളുടെയും പിന്തുണയും സഹകരണവും സമിതി അഭ്യർത്ഥിച്ചുംസമിതി ഭാരവാഹികളായ് പഞ്ചായത്തംഗം മുബഷീറ കാട്ടുകുഴി രക്ഷാധികാ രി,ചെയർമാൻ മുഹമ്മദ് കാട്ടു കുഴി , വൈസ്ചെയർ മാൻമാരായ് എം കൃഷ്ണ ദാസൻ , പി കെമൊഹ്‌യുദ്ദീൻ,കൺവീനറായ് അഡ്വ.കെ.ടി.വിനോദ്കുമാർ, ജോ.കൺവീനർമാരായ് കെ സുരേഷ് , പി അപ്പുക്കുട്ടൻ, ട്രഷററായ് എ എൻ സന്തോഷ് എന്നിവരെയും തെരഞ്ഞെ ടുത്തു.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768