1470-490

യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആർടിസി

ചാലക്കുടിമലക്കപ്പാറ,ഇന്നലെ ശനിയാഴ്ച വൈകീട്ട് 5. 10ന് ചാലക്കുടിയിൽ നിന്ന് മലക്കപ്പാറ യിലേക്ക് പോകുന്ന കെഎസ്ആർടിസിയുടെ സർവീസ് മുന്നറിയിപ്പില്ലാതെ അതിരപ്പിള്ളി വരെ മാത്രം സർവീസ് നടത്തി ആദിവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ പെരുവഴിയിലാക്കി അതിരപ്പള്ളി മുതൽ മലക്കപ്പാറ വരെയുള്ള 60 കിലോമീറ്റർ ദൂരം കൊടും കാട്ടിലൂടെ സഞ്ചരിക്കുവാൻ ഓട്ടോ യാത്ര കൂലിയായി ആയിരത്തിലധികം രൂപയാണ് ചെലവായത് ആതിരപ്പള്ളി മലക്കപ്പാറ റൂട്ടിൽ കഴിഞ്ഞ കുറച്ചു നാളുകളായി ട്രിപ്പുകൾ മുടക്കുന്നത് ചാലക്കുടി കെഎസ്ആർടിസി അധികൃതരുടെ സ്ഥിരം പരിപാടിയാണ് ഈ റൂട്ടിൽ സ്വകാര്യബസുകൾ സമയക്രമം പാലിക്കാതെ കെഎസ്ആർടിസിയുടെ മുൻപിൽ ഓടുന്നത് സ്ഥിരം കാഴ്ചയാണ് കെഎസ്ആർടിസിക്ക് നഷ്ടം വരുത്തുന്ന സ്വകാര്യബസുകളുടെ ഈ നിലപാടിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത കെഎസ്ആർടിസി ചാലക്കുടി യൂണിറ്റ് അധികാരികൾ ക്കെതിരെ കർശന നടപടി എടുക്കുവാൻ ഗതാഗതമന്ത്രിയും കെഎസ്ആർടിസി എംഡിയും തയ്യാറാവണം ഈ സർവീസ് മുടക്കി യാത്രക്കാരെ വഴിയിൽ ആക്കിയ വിഷയത്തിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് കെഎസ്ആർടിസി ചീഫ് ഓഫീസുമായി ബന്ധപ്പെട്ട് ഈ വിഷയത്തിൽ വേണ്ട നടപടി ഉണ്ടാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768