1470-490

ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) ചേർപ്പ് -തൃപ്രയാർ മേഖലാസമ്മേളനം

ചേർപ്പ്സി:പിഐഎം ഹാളിൽ സിഐടിയു ഏരിയ പ്രസിഡന്റ് സഖാവ് പി ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറി സഖാവ് ജീ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കോവിഡിന്റെ ഭാഗമായി 2019ഡിസംബർ മുതൽ ഡ്രൈവിംഗ് ടെസ്റ്റുകൾ കോവിഡ് മൂലം നിർത്തിവെച്ചിരിക്കുകയായിരുന്നു വല്ലോ, വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങിയെങ്കിലും വളരെ പരിമിതമായ എണ്ണമാണ് ടെസ്റ്റ് നടക്കുന്നത് വളരെയധികം വിദ്യാർഥികൾ ഡ്രൈവിംഗ് ടെസ്റ്റ് കിട്ടാതെ വലയുകയാണ് ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച വിദ്യാർഥികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണം എന്ന് ബഹുമാനപ്പെട്ട ഗതാഗതമന്ത്രിയോടും , ട്രാൻസ്പോർട്ട് കമ്മീഷണറോടും , ആർ ടി ഒ യോടും സമ്മേളനം ആവശ്യപ്പെടുകയുണ്ടായി . മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം സിഐടിയു (പ്രസിഡന്റ്) സഖാവ് പി ചന്ദ്രൻ നിർവഹിച്ചു (സംസ്ഥാന സെക്രട്ടറി) സഖാവ് .ജി. രാധാകൃഷ്ണൻ ഉൽഘാടനം നിർവഹിക്കുകയും, അക്രഡിറ്റേഷൻ സെന്ററുകൾ കൊണ്ടുവരുന്നതിന് ശ്രമിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിനെതിരെ വീണ്ടും സമര രംഗത്തേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണെന്നും ഓർമ്മിപ്പിക്കുക യുണ്ടായി സമ്മേളനത്തെ അഭിവാദ്യം ചെയ്തു യൂണിയൻ ജില്ലാ പ്രസിഡന്റ് സഖാവ് ഗിനിധാക്ഷൻ ,ജില്ലാ നേതാക്കളായ സഖാക്കൾ പി.ബി. സുമി, കെ. കെ. രവി, വിദ്യാസാഗർ തുടങ്ങിയവർ സംസാരിച്ചു പുതിയ ഭാരവാഹികളായി സഖാവ് പി.ചന്ദ്രൻ (പ്രസിഡന്റ്) സ. സതീഷ് , ഇ. ആർ (സെക്രട്ടറി) ട്രഷററായി. സ : സുമതി പി. വി. തുടങ്ങി ഒൻപത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു സ:സുധി. ജി സ്വാഗതവും, സ : ഹരികൃഷ്ണൻ , നന്ദിയും രേഖപ്പെടുത്തി

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768