1470-490

അതിരപ്പിള്ളി മലക്കപ്പാറ സർവീസുകളെ നെഞ്ചിലേറ്റി യാത്രക്കാർ

ചാലക്കുടി :കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യുന്ന അതിരപ്പിള്ളി മലക്കപ്പാറ സർവീസുകളെ നെഞ്ചിലേറ്റി യാത്രക്കാർ ചാലക്കുടിയിൽ നിന്നും 90 കിലോമീറ്റർ ദൂരം കൊടും കാട്ടിലൂടെ 102 രൂപ ടിക്കറ്റിൽ ഒരു മലക്കപ്പാറ സഫാരി ചാലക്കുടിയിൽ നിന്നും പുറപ്പെട്ടു തുമ്പൂർമുഴി ഡാം വാളറ വാട്ടർഫാൾസ് അതിരപ്പള്ളി ചാർപ്പ വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും പെരിങ്ങൽകുത്ത് ഷോളയാർ ഡാമുകളും തേയിലത്തോട്ടങ്ങളും കൊടും കാട്ടിനുള്ളിലെ ആന പുലി കടുവ കരടി മാൻ കാട്ടുപോത്ത് തുടങ്ങി അനേകം വന്യമൃഗങ്ങളെയും കണ്ടു പ്രകൃതിയുടെ വരദാനമായ ഒരു ഫോറസ്റ്റ് യാത്ര ഒരിക്കൽ യാത്ര ചെയ്താൽ വീണ്ടും വീണ്ടും വരുവാൻ തോന്നുന്ന ഒരു ആനവണ്ടി യാത്ര യാത്രക്കാരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി സേവന മനോഭാവം നിറഞ്ഞ മികച്ച ജീവനക്കാരും ഈ സർവീസുകളുടെ പ്രത്യേകതയാണ് എന്നാൽ ഇന്നലെ ശനിയാഴ്ച വൈകീട്ട് 5 10 മലക്കപ്പാറ സർവീസ് മുന്നറിയിപ്പില്ലാതെ ക്യാൻസൽ ചെയ്തു യാത്രക്കാരെ പെരുവഴിയിലാക്കി ചാലക്കുടിയിൽ പെട്ടുപോയ യാത്രക്കാർ ഇന്ന് രാവിലെ 8.10ന്റെ മലക്കപ്പാറ സർവീസിന് ആണ് ചാലക്കുടിയിൽ നിന്നും പോയത് കുറച്ചുനാളായി അതിരപ്പിള്ളി റൂട്ടിൽ ചില ട്രിപ്പുകൾ മുടക്കി കെഎസ്ആർടിസി യാത്രക്കാരെ വട്ടംചുറ്റി കാറുണ്ട് ഈ റൂട്ടിലെ സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെ കെഎസ്ആർടിസി ബസ്സുകളുടെ മുൻപിൽ യാത്രക്കാരെ കയറ്റി ഓടുന്നത് കാണാം ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം കെഎസ്ആർടിസിയുടെ ട്രിപ്പുകൾ മുടക്കുന്നത് വരുമാന നഷ്ടത്തിനും സൽപ്പേരിന് കളങ്കം വരുത്തുന്ന പ്രവർത്തിയും ആണ് ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുവാൻ കെഎസ്ആർടിസി മാനേജ്മെന്റ് തയ്യാറാവണം അല്ലാത്തപക്ഷം അതിരപ്പിള്ളി മലക്കപ്പാറ സർവീസുകൾ ഒരു ഓർമ്മ മാത്രമായി മാറും ജനപക്ഷത്തു നിന്ന് പ്രവർത്തിച്ച മുൻ ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസറെ ചാലക്കുടിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റിയിരുന്നു

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768