1470-490

റേഷൻ കാർഡിൽ തിരുത്തലിന് അവസരം

റേഷൻ കാർഡിന്റെ ഘടനയിൽ മാറ്റം വരുത്തി സ്മാർട്ട് കാർഡ് ആക്കി നൽകുന്നതിന്റെ ഭാഗമായി ജില്ലയിൽ നിലവിലുള്ള റേഷൻകാർഡുകളുടെ ഡാറ്റാ ബേസ് ശുദ്ധീകരിക്കുന്നു.
ഇതിനായി റേഷൻ കാർഡുടമകൾ കാർഡിൽ ആവശ്യമായ തിരുത്തലുകൾ (ഉദാ: പേര്, വരുമാനം, തൊഴിൽ, ജോലി, മരിച്ച ആളുകളെ കുറവ് ചെയ്യൽ, ഒന്നിലധികം കാർഡിൽ പേര് ഉണ്ടെങ്കിൽ കുറവ് ചെയ്യൽ, അംഗങ്ങളുടെ ആധാർ വിവരങ്ങൾ ചേർക്കാതെ ഉണ്ടെങ്കിൽ ചേർക്കൽ എന്നിവ) ആവശ്യമുണ്ടെങ്കിൽ അതത് അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 30ന് മുമ്പായി ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് വരുന്ന സംശയങ്ങൾക്ക് റേഷൻ കാർഡിന് പുറകുവശത്ത് രേഖപ്പെടുത്തിയിട്ടുള്ള റേഷനിംഗ് ഇൻസ്പെക്ടറുടെയോ, താലൂക്ക് സപ്ലൈ ഓഫീസറുടെയോ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ : 0487- 236004 ൽ ബന്ധപ്പെടുക !

Comments are closed.

x

COVID-19

India
Confirmed: 43,531,650Deaths: 525,242