1470-490

സ്ത്രീകള്‍ക്ക് തൊഴിലിടം സമ്മാനിച്ച് റിച്ച്മാക്സ് ഗ്രൂപ്പ്

കൊച്ചി: ചാരിറ്റി രംഗത്ത് പുതിയ മാതൃകയുമായി റിച്ച്മാക്സ് ഗ്രൂപ്പ്. കോവിഡ് കാലത്ത് തൊഴില്‍ പ്രതിസന്ധിയിലായ സ്ത്രീകളുടെ തൊഴിലിടങ്ങള്‍ പുനഃസ്ഥാപിച്ചു നല്‍കുന്നതാണ് പദ്ധതി. ചെറുകിട കച്ചവടം നടത്താന്‍ കഴിയുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കിയോസ്‌ക്കുകളാണ് റിച്ച്മാക്‌സ് നിര്‍മ്മിച്ചു നല്‍കുന്നത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് പൂട്ടിയിടേണ്ടി വരികയും പിന്നീട് സാമ്പത്തിക പ്രയാസം മൂലം പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കാത്തതുമായ സ്ത്രീകളുടെ ചെറുകടകള്‍ക്കു പകരം ആധുനിക സൗകര്യങ്ങളുള്ള കിയോസ്‌ക്കുകളാണ് നിര്‍മ്മിച്ചു നല്‍കുന്നതെന്ന് റിച്ച്മാക്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഡ്വ: ശ്രീ. ജോര്‍ജ് ജോണ്‍ പറഞ്ഞു. കിയോസ്‌ക്കിനു പുറമെ കച്ചവടം തുടങ്ങുന്നതിനായുള്ള പ്രവര്‍ത്തന മൂലധനവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ചായക്കടകള്‍, ലോട്ടറി കടകള്‍ ഉള്‍പ്പടെയുള്ള പഴയ പെട്ടിക്കടകളെയാണ് ആധുനികവത്കരിച്ചു നിര്‍മ്മിച്ചു നല്‍കുന്നത്.

എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവല്ല, കൊല്ലം എന്നിവിടങ്ങളിൽ ആകും കിയോസ്‌ക്കുകൾ നിർമ്മിച്ചുനല്‍കുകയെന്ന് റിച്ച് മാക്‌സ് സിഇഒ ശ്രീ. മണികണ്ഠന്‍ എസ്. വി പറഞ്ഞു. കോവിഡ് മഹാമാരി എല്ലാ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിലും അനുദിനം തൊഴിലെടുത്ത് ജീവിക്കുന്നവരെ വലിയ തോതിലാണ് ബാധിച്ചിട്ടുള്ളത്. പ്രത്യേകിച്ച് തൊഴിലെടുത്ത് കുടുംബം സംരക്ഷിക്കുന്ന സ്ത്രീകള്‍ക്കാണ് കോവിഡ് ഏറെ തിരിച്ചടി നല്‍കിയത്. വായ്പയെടുത്താണ് പല സ്ത്രീകളും ചെറു സംരഭങ്ങള്‍ തുടങ്ങിയിട്ടുള്ളത്. കോവിഡിനെ തുടര്‍ന്ന് പലരും പ്രതിസന്ധിയിലാണ്
അതു കൊണ്ടാണ് പദ്ധതിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന സ്ത്രീ സമൂഹത്തെ വ്യാപാര മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ച് ഉയര്‍ത്തുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയുമാണ് റിച്ച്മാക്‌സ് ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകള്‍ക്ക് തുല്യത ഉറപ്പു വരുത്താന്‍ കൂടി പദ്ധതി മുതല്‍ കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണാഭരണ വിപണന രംഗത്ത് മിനി ജ്വല്ലറിയെന്ന പുതിയ കണ്‍സപ്റ്റുമായെത്തുകയാണ് റിച്ച്മാക്‌സ് ഗ്രൂപ്പ്. സാധാരണക്കാര്‍ക്ക് ഇഎംഐ വ്യവസ്ഥയില്‍ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ മിനി ജ്വല്ലറിയിലൂടെ സാധിക്കും. സംസ്ഥാനത്താകെ 20 മിനി ജ്വല്ലറികളുടെ ശൃംഖല ഉടന്‍ ആരംഭിക്കും. മറ്റു ജ്വല്ലറികളെ അപേക്ഷിച്ച് ഏറ്റവും ചുരുങ്ങിയ പണിക്കൂലിയില്‍ മിനി ജ്വല്ലറിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും.
മാര്‍ക്കറ്റിങ് ആന്‍ഡ് കള്‍സള്‍ട്ടന്‍സി മേഖലയിലും റിച്ച് മാക്‌സ് കേന്ദ്രീകരിച്ചിട്ടുണ്ട്. ഇന്‍ഷ്വറന്‍സ്, ഹോം അപ്ലയന്‍സസ് എന്നീ രംഗത്തും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ട്.

റിച്ച്മാക്‌സ് നിധി ലിമിറ്റഡിന്റെ കീഴില്‍ ഗോള്‍ഡ് ലോണ്‍, പ്രോപര്‍ട്ടി ലോണ്‍, ഹോം ലോണ്‍, ഈസി ലോണ്‍, വെഹിക്കിള്‍ ലോണ്‍ എന്നീ സേവനങ്ങളും നല്‍കുന്നുണ്ട്.
ചാരിറ്റി രംഗത്തും മികച്ച പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട് റിച്ച്മാക്‌സ് ഗ്രൂപ്പ്. റിച്ച്മാക്‌സ് ഗ്രൂപ്പിന്റെ ഓരോ ബ്രാഞ്ചുകളും തുടങ്ങുന്ന മേഖലയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടി ഉറപ്പാക്കുന്നുണ്ട്. ചികിത്സാ സഹായം, വിവാഹധനസഹായം തുടങ്ങി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ ഉത്തരവാദിത്തമായി റിച്ച്മാക്‌സ് ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Comments are closed.