1470-490

പ്രസിഡന്റ് പ്രദീപ് പയ്യോളി ഒഴിഞ്ഞു

മലപ്പുറം: തിരൂര്‍ പ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വിഭാഗം തുടങ്ങിയ സമാന്തര പ്രസ് ക്ലബില്‍ പൊട്ടിത്തെറി. സമാന്തര വിഭാഗം പ്രസിഡന്റും മാതൃഭൂമി ലേഖകനുമായ പ്രദീപ് പയ്യോളി രാജി വച്ചു. മാധ്യമം ലേഖകനും സെക്രട്ടറിയുമായ ഷെഫീഖ് രാജി സന്നദ്ധതയറിച്ചതായും സൂചനയുണ്ട്.
പ്രസ് ക്ലബ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാനലില്‍ മാതൃഭൂമി ലേഖകന്‍ പ്രദീപ് പയ്യോളിയും മനോരമ ലേഖകന്‍ പി.കെ. രതീഷും ദേശാഭിമാനി ലേഖകന്‍ വിനോദ് തലപ്പള്ളിയുമുള്‍പ്പെടയുള്ളവരുണ്ടായിരുന്നു. അധികാരം കിട്ടില്ലെന്നുറപ്പായതോടെ സ്ഥാനമോഹികള്‍ ചേര്‍ന്ന് സമാന്തര പ്രസ് ക്ലബ് രൂപീകരിക്കുകയായിരുന്നു. അനധികൃതമായി പ്രസ് ക്ലബിന്റെ ലോഗോ ഉപയോഗിക്കുകയും പ്രസ് ക്ലബിന്റെ പേരില്‍ പണപ്പിരിവ് നടത്തുകയും വ്യാജസീല്‍ ഉള്‍പ്പടെ നിര്‍മിക്കുകയും ചെയ്തതിന്റെ പേരില്‍ തിരൂര്‍ പ്രസ് ക്ലബ് പ്രദീപ് പയ്യോളിയ്ക്കും ഷെഫീക്കിനുമെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് മാതൃഭൂമിയില്‍ നിന്നും അച്ചടക്ക നടപടി നേരിട്ടതോടെയാണ് പ്രദീപ് പയ്യോളി രാജി വച്ചത്. സമാനമായി മാധ്യമത്തില്‍ നിന്നും ഷെഫീക്കിനും താക്കീത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ മാസം നടന്ന പ്രസ് ക്ലബ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമാന്തര പ്രസ് ക്ലബ് രൂപീകരിച്ചത്. തുടര്‍ന്ന് മാധ്യമം ലേഖകന്റെ പാരലല്‍ കോളെജില്‍ സമാന്തര പ്രസ് ക്ലബ് സ്ഥാപിക്കുകയും പണപ്പിരിവു നടത്തുകയും ചെയ്തുവെന്നുമാണ് ആക്ഷേപം.

ഓണത്തോടനുബന്ധിച്ച് തിരൂര്‍ അര്‍ബന്‍ ബാങ്ക്, ദയാ ചാരിറ്റബില്‍ ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തി ഓണക്കിറ്റ് വാങ്ങുകയും മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും നല്‍കാതെ തട്ടിപ്പ് നടത്തിയെന്നും ആക്ഷേപമുണ്ട്.
ഔദ്യോഗികമായി ട്രെയ്‌നിങ്ങുള്ളതിനാല്‍ രണ്ടു മാസത്തേയ്ക്ക് മാറി നില്‍ക്കുന്നുവെന്നു കാണിച്ചാണ് പ്രദീപ് പയ്യോളി സമാന്തര മാധ്യമ കൂട്ടായ്മ വിട്ടത്. തുടര്‍ന്നാണ് മാധ്യമം ലേഖകന്‍ ഷെഫീഖും രാജി സന്നദ്ധത അറിയിച്ചത്. ഒരു മാസത്തിനുള്ളില്‍ തന്നെ രണ്ടു മാസത്തെ ലീവ് വേണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് പയ്യോളി വിട്ടത് മാതൃഭൂമിയില്‍ നിന്നും താക്കീത് കിട്ടിയതു കൊണ്ടാണത്രെ.
പ്രസ് ക്ലബിന്റെ പേര് ഉപയോഗിച്ച് വ്യാജ രേഖ ചമയ്ക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്തതിനെതിരെ മാതൃഭൂമി പ്രാദേശിക റിപ്പോര്‍ട്ടര്‍ പ്രദീപ് പയ്യോളി, ഷെഫീഖ് (മാധ്യമം), വിനോദ് തലപ്പിള്ളി(ദേശാഭിമാനി), മുഹമ്മദ് യാസീൻ (കേരളാ വിഷന്‍) എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കെ.എം. ബഷീറിര്‍ അനുസ്മരണത്തിന്റെ വാര്‍ത്ത പ്രസ് ക്ലബ് സംഘടിച്ചുവെന്ന പേരില്‍ വാര്‍ത്ത നല്‍കിയ മാതൃഭൂമി, മാധ്യമം, ദേശാഭിമാനി, പ്രദീപം പത്രങ്ങളുടെ പത്രാധിപര്‍ക്കെതിരെയും നിയമനടപടികളുമായി മുന്നോട്ടു പോകുകയാണ് തിരൂര്‍ പ്രസ് ക്ലബ്. ഇതിനിടെയാണ് സമാന്തര പ്രസ് ക്ലബ് പ്രസിഡന്റ് കൂട്ടായ്മ വിട്ടത്. സമാന്തര മാധ്യമ കൂട്ടായ്മ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ പണപ്പിരിവിനെതിരെയും ഓണക്കിറ്റ് തട്ടിപ്പിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് തിരൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം.പി. റാഫി പറഞ്ഞു. അതേസമയം പ്രദീപ് പയ്യോളി രാജി വച്ച വിഷയം തിങ്കളാഴ്ച ഉച്ചയ്്ക്ക് ചേരുന്ന എക്‌സിക്യൂട്ടിവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് സമാന്തര പ്രസ് ക്ലബ് സെക്രട്ടറി ഷഫീഖ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768