
തലശ്ശേരി:: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വിധവാസംഘമം ശ്രദ്ധേയമായി വിധവകൾക്ക് നിഷേധിക്കപ്പെട്ട ആചാരങ്ങളെ ലംഘിച്ച് ദീപം തെളിയിച്ചാണ് സംഘമത്തിന് തുടക്കമായത് തൻ്റേതല്ലാത്ത കാരണത്താൽ ജീവിതത്തിൽ ഒറ്റപ്പെട്ടവരെ സ്വന്തം മകളുടെ കല്യാണത്തിൽ നിന്ന് പോലും മാറ്റി നിർത്തുന്ന അനാചാരങ്ങളെ ചോദ്യം ചെയ്ത് കൊണ്ടാണ് സംഘമം സംഘടിപ്പിച്ചത്.കെ.വി.സുമേഷ് എം എൽ എ വിധവകൾക്ക് ഓണപുടവനൽകി ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അദ്ധ്യക്ഷം വഹിച്ചു.ഡോക്ടർ എ പി ജെ അബ്ദുൽ കലാം ശ്രേഷ്ഠ പുരസ്കാരം നേടിയ കെ ടി രാജു നാരായണൻ മാസ്റ്ററെയും, സാമൂഹ്യ പ്രവർത്തകൻ നാസർ മാ ടോളിനെയും ചടങ്ങിൽ ആദരിച്ചു.സുരേഷ് ബാബു എളയാവൂർ മുഖ്യാഥിതിയായിരമണി കതിരൂർ, പള്ളിപ്രം പ്രസന്നൻ, ടി.ജെ. ലില്ലി കുട്ടി, പ്രയ പയ്യന്നൂർ, സൗമി മട്ടന്നൂർ, വി രമേശൻ ആചാരി, തുടങ്ങിയവർ പ്രസംഗിച്ചു വി ഡി ബിൻ്റോ സ്വാഗതവും, കെ.പി സരള നന്ദിയും പറഞ്ഞു
Comments are closed.