1470-490

ബെവ്കോയിൽ എന്താണിത്ര തിരക്ക്

ഷാജന്‍ ജോസ്

കൊച്ചി: സംസ്ഥാനത്തെ പ്രധാന വരുമാനമാര്‍ഗം മദ്യവില്‍പനയാണെന്ന് കേരളത്തിലെ സകര്‍ക്കും അറിയാവുന്ന വസ്തുതയാണ്, അതില്‍ മദ്യവില്‍പന ഏറ്റവും കൂടുതല്‍ നടക്കുന്നത് ഓണക്കാലത്തുമാണ്. എന്നാല്‍ മദ്യം വാങ്ങാനെത്തുന്നവര്‍ അത്ര നല്ലവരല്ലെന്ന ചിന്തയാണ് പൊതു സമൂഹത്തിന് പ്രത്യേകിച്ചും ചില സാമൂദായിക-രാഷ്ട്രീയ നേതാക്കന്മാര്‍ക്കുമുള്ളത്. അത്തരം ചിന്ത സര്‍ക്കാരിനും ഉണ്ടായിരുന്നത് കൊണ്ടാവണം ചെറിയ സൗകര്യങ്ങള്‍ പോലും ഇല്ലാതിരിക്കുന്ന സ്ഥലങ്ങളിലും, ക്യൂ നിന്നാല്‍ ശ്വാസം കിട്ടാത്ത തരത്തിലൂടെ വന്ന് മദ്യം വാങ്ങേണ്ട ഗതികേടും സാധാരണ മലയാളിക്ക് ഉണ്ടായത്. സംസ്ഥാനത്ത് പൊതിഞ്ഞ് കൊടുക്കാതെ വില കൊടുത്തു വാങ്ങുന്ന ഏക ഉല്‍പന്നവും മദ്യമായിരുക്കും. പത്ത് രൂപയ്ക്ക് വഴിയോരത്ത് നിന്ന് വാങ്ങുന്ന സാധനങ്ങള്‍ പോലും പൊതിഞ്ഞ് നല്‍കുമ്പോഴാണ് സര്‍ക്കാരിന് നൂറ് ശതമാനത്തിലധികം നികുതി വരുമാനം നല്‍കുന്ന ഉല്‍പന്നം പൊതിഞ്ഞ് പോലും നല്‍കാതിരിക്കുന്നത്.
മണിക്കുറുകളോളം ക്യൂ നിന്ന് ഇതെല്ലാം സഹിച്ചാണ് മലയാളി മദ്യം വാങ്ങുന്നത്. തിയേറ്ററിലെ ക്യൂവില്‍ സംഘര്‍ഷം ഉണ്ടായി എന്ന് കേള്‍ക്കുന്ന പോലുള്ള വാര്‍ത്തകളൊന്നും ഇവിടുത്തെ മദ്യപരുടെ ക്യൂവില്‍ ഉണ്ടായി എന്ന് കേള്‍ക്കാറുമില്ല.യഥാര്‍ഥത്തില്‍ ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കേണ്ടവരാണോ മദ്യം വാങ്ങാനെത്തുന്നവര്‍. അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഇവര്‍ക്ക് നല്‍കുന്നതിന് ഭരണകൂടത്തിന് ബാധ്യതയില്ലെയെന്നും ചിന്തിക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് 306 ബെവ്‌കോ ഔട്ട്‌ലെറ്റുകളാണുള്ളത്. തമിഴ്‌നാട്ടില്‍ 5580 ഔട്ട്‌ലെറ്റുകളും കര്‍ണാടകയില്‍ 3938 ഔട്ട്‌ലെറ്റുകളും ആന്ധ്രയില്‍ 2800 മദ്യവില്പന ശാലകളുമുണ്ട്. ഈ കണക്ക് പരിശോധിച്ചാല്‍ തന്നെ കേരളത്തില്‍ ആവശ്യത്തിന് മദ്യവില്പനശാലകളില്ലാത്തതിനാലാണ് തിരക്കും ആള്‍ക്കൂട്ടവുമുണ്ടാകുന്നതെന്ന് വ്യക്തമാണ്. മാത്രമല്ല മുമ്പ് പറഞ്ഞ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ജനസാന്ദ്രത കൂടുതലുമാണ്. സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതു വരെ നടപടികള്‍ ഉണ്ടായിട്ടില്ല. മാഹിയില്‍ പോലും 250 ഓളം ഔട്ട്‌ലെറ്റുകള്‍ ഉള്ള സാഹചര്യത്തിലാണ് കേളത്തില്‍ 306 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഉള്ളതെന്നത് പരിശോധിക്കണം. മാത്രമല്ല സംസ്ഥാനത്തെ 306 മദ്യ വില്പന ശാലകളില്‍ 96 എണ്ണം മതിയായ സൗകര്യമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും സൗകര്യമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് സര്‍ക്കാര്‍ വരുമാനത്തിന് വേണ്ടി മാത്രം ആശ്രയിക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ബാധ്യതയുണ്ടാക്കുമെന്ന് തന്നെയാണ്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി ആവശ്യപ്പെടുമ്പോള്‍ കേരളത്തിലെ ഏറ്റവും തിരക്കുള്ള വില്‍പന കേന്ദ്രത്തെ ബെവ്‌കോയെ അവഗണിക്കുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതിരിക്കുന്നതും നീതിയുക്തമല്ലെന്നത് തീര്‍ച്ചയാണ്.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768